ബോണ്ടി ബീച്ചില്‍ വെടിവെപ്പ്: രണ്ട് പേര്‍ കസ്റ്റഡിയില്‍, നിരവധി പേര്‍ക്ക് പരിക്ക്

ബോണ്ടി ബീച്ചില്‍ വെടിവെപ്പ്: രണ്ട് പേര്‍ കസ്റ്റഡിയില്‍, നിരവധി പേര്‍ക്ക് പരിക്ക്


സിഡ്‌നി(ഓസ്‌ട്രേലിയ) :  സിഡ്‌നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെപ്പ് സംഭവത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പോലീസ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. ഞായറാഴ്ച (ഡിസംബര്‍ 14) നടന്ന സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ന്യൂ സൗത്ത് വെയില്‍സ് പോലീസ് അറിയിച്ചു. 

പ്രദേശത്ത് പോലീസ് ഓപ്പറേഷന്‍ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ ബോണ്ടി ബീച്ചിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 
ഹനുക്കാ ആഘോഷ പരിപാടിക്കിടെയായിരുന്നു വെടിവെപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് നിന്ന് നിരവധി വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അടിയന്തര സേവന വിഭാഗം അറിയിച്ചു. ഇതില്‍ എട്ട് പേരെ സിഡ്‌നിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായി ന്യൂ സൗത്ത് വെയില്‍സ് ആംബുലന്‍സ് സര്‍വീസ് വ്യക്തമാക്കി. 
    സ്ഥലത്ത് ഉണ്ടായിരുന്നവരോട് സുരക്ഷിതമായി അഭയം തേടാനും പോലീസ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും പോലീസ് അഭ്യര്‍ത്ഥിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.