ഡ്രോണുകളും മിസൈലുകളും കൊണ്ട് ഇസ്രായേലിന് തിരിച്ചടി നല്‍കിയെന്ന് ഹിസ്ബുള്ള

ഡ്രോണുകളും മിസൈലുകളും കൊണ്ട് ഇസ്രായേലിന് തിരിച്ചടി നല്‍കിയെന്ന് ഹിസ്ബുള്ള


ബെയ്‌റൂത്ത്: തങ്ങളുടെ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയ അതിര്‍ത്തി കടന്നുള്ള ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായി ഡ്രോണുകളും ഗൈഡഡ് മിസൈലുകളും ഉപയോഗിച്ച് വടക്കന്‍ ഇസ്രായേലിലെ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി തിരിച്ചടിച്ചതായി ലെബനന്‍ ആസ്ഥാനമായുള്ളതും ഇറാന്‍ പിന്തുണയുള്ളതുമായ ഹിസ്ബുള്ള പറഞ്ഞു. തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകള്‍ തെക്കന്‍ ലെബനനിലെ ക്വൗസയിലെ ഒരു ഹിസ്ബുള്ള സൈനിക കേന്ദ്രത്തില്‍ ഇടിച്ചതായി ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു, എന്നാല്‍ ഹിസ്ബുള്ള അവകാശപ്പെട്ടതുപോലെ ആരുടെയെങ്കിലും ജീവന്‍ നഷ്ടമായോ എന്ന് വ്യക്തമാക്കിയിട്ടില്ല.

പ്രത്യാക്രമണത്തിന്റെ ഭാഗമായി അല്‍ മനാര മിലിട്ടറി കമാന്‍ഡിന്റെ ആസ്ഥാനത്തും ഗൊലാനി ബ്രിഗേഡിന്റെ 51-ാം ബറ്റാലിയനില്‍ നിന്നുള്ള സേനാ താവളത്തിലും സ്‌ഫോടനാത്മക ഡ്രോണുകളും ഗൈഡഡ് മിസൈലുകളും ഉപയോഗിച്ച് സങ്കീര്‍ണ്ണമായ ആക്രമണം നടത്തിയതായി ഹിസ്ബുള്ള പ്രസ്താവനയില്‍ പറയുന്നു.

'ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിലെ മനാര പ്രദേശത്തേക്ക് കടന്ന ഒരു സംശയാസ്പദമായ മിസൈലിനെ രാജ്യത്തിന്റെ അയണ്‍ ഡോം എയര്‍ ഡിഫന്‍സ് സിസ്റ്റം വിജയകരമായി തടഞ്ഞു' എന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.

ലെബനനില്‍ നിന്ന് മനാര അതിര്‍ത്തി പ്രദേശത്തേക്ക് വിക്ഷേപിച്ച നിരവധി ടാങ്ക് വേധ മിസൈലുകളുടെ ഉറവിടങ്ങളിലേക്ക് സൈന്യം തിരികെ ആക്രമണം നടത്തി.

സ്രെബിന്‍ ഗ്രാമത്തിലെ ഒരു വീടിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റുവെന്നും, ഒരാളുടെ നില ഗുരുതരമാണെന്നും പിന്നീട് ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു,

പരിക്കേറ്റ പതിനൊന്ന് പേരില്‍ രണ്ട് സിറിയന്‍ അഭയാര്‍ത്ഥികളും ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷം

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഹമാസ് പോരാളികള്‍ തെക്കന്‍ ഇസ്രായേലിലേക്ക് ഇരച്ചുകയറുകയും 1200 ഓളം പേരെ കൊലപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് ഇസ്രായല്‍ ഗാസ യുദ്ധം ആരംഭിച്ചത്. ഇതെതുടര്‍ന്ന് ലെബനനും ഇസ്രായേലും തമ്മിലുള്ള അതിര്‍ത്തിയില്‍ ദിവസേന വെടിവയ്പ്പുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്. ഇസ്രായേല്‍ ഉപരോധിച്ച പാലസ്തീന്‍ എന്‍ക്ലേവില്‍ പട്ടിണി പോലുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ച അഭൂതപൂര്‍വമായ മാനുഷിക പ്രതിസന്ധികളുണ്ടായി. അതിന്റെ അനന്തരഫലമായ യുദ്ധത്തില്‍ ഗാസയില്‍ 34,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു.

ശനിയാഴ്ച രണ്ട് വ്യത്യസ്ത പ്രസ്താവനകളില്‍, കാഫ്ര്‍ കില, ഖിയാം ഗ്രാമങ്ങളില്‍ നിന്നുള്ള രണ്ട് പോരാളികളുടെ മരണത്തില്‍ ഹിസ്ബുള്ള അനുശോചനം രേഖപ്പെടുത്തി.

ഏപ്രില്‍ ഒന്നിന് ടെഹ്റാനിലെ ഡമാസ്‌കസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ ബോംബാക്രമണത്തെച്ചൊല്ലി ഇസ്രായേലും ഇറാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഹിസ്ബുള്ള ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ശക്തമായിട്ടുണ്ട്.