ലോകത്തിലെ ആദ്യ എ ഐ ഡിജിറ്റൽ ഹ്യൂമൻ ക്യാബിൻ ക്രൂവുമായി ഖത്തർ എയർവെയ്‌സ്

ലോകത്തിലെ ആദ്യ എ ഐ ഡിജിറ്റൽ ഹ്യൂമൻ ക്യാബിൻ ക്രൂവുമായി ഖത്തർ എയർവെയ്‌സ്


ദുബായിൽ ഇന്നാരംഭിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം) സന്ദർശകർക്ക് നൽകുക ലോകത്തെ ആദ്യ എ ഐ ഡിജിറ്റൽ  ക്യാബിൻ ക്രൂവുമായി ഇടപഴകാനുള്ള അസുലഭാവസരം. ഇന്ന് മുതൽ മേയ് 9 വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൻ്റെ ഹാൾ നമ്പർ 2 ലെ ഖത്തർ എയർവേയ്‌സ് പവലിയനിലാണ് എ ഐ ഡിജിറ്റൽ ക്യാബിൻ ക്രൂ സന്ദർശകരെ കാക്കുന്നത്.

'സാമ 2.0' എന്ന ഈ രണ്ടാം തലമുറ ഹ്യൂമനോയിഡ് ക്യാബിൻ ക്രൂ യാത്രികർക്ക് ചോദ്യങ്ങൾക്ക് ഉത്തരങ്ങളും സഹായകരമായ നിർദ്ദേശങ്ങളും യാത്രാലക്ഷ്യസ്ഥാനങ്ങളെ കുറിച്ചുള്ള വിവരണങ്ങളുമെല്ലാമായി നൽകുക തത്സമയ സഹായങ്ങളും സേവനങ്ങളുമാവും. ഖത്തർ എയർവെയ്‌സിൻറെ സേവന പരിധിയിൽ വരുന്ന കാര്യങ്ങളിൽ ഓരോ യാത്രികനും വേണ്ട സഹായം ഡിജിറ്റൽ ക്യാബിൻ ക്രൂ നൽകും.

യാത്രക്കാർക്ക് ഖത്തർ എയർവെയ്‌സിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആയ 'ക്യുവേഴ്‌സി'ലൂടെയും  അല്ലെങ്കിൽ എയർലൈൻ ആപ്പിലൂടെയും 'സാമ'യുമായി ആശയവിനിമയം നടത്താം. ഐടിബി ബെർലിനിൽ വച്ച്  വിർച്വൽ ക്യാബിൻ ക്രൂ എന്ന ആശയം ഖത്തർ എയർവെയ്‌സ് അവതരിപ്പിച്ചിരുന്നു. ഹോളോഗ്രാഫിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് ചെയ്തത്. അതിൻറെ തുടർച്ചയായാണ്  'സാമ'യുടെ അവതരണം.