ഖത്തര്‍ വിദേശ എയര്‍ലൈന്‍ സേവനങ്ങള്‍ പുന:രാരംഭിക്കുന്നു

ഖത്തര്‍ വിദേശ എയര്‍ലൈന്‍ സേവനങ്ങള്‍ പുന:രാരംഭിക്കുന്നു


ദോഹ: ഖത്തറിലേക്കുള്ള വിദേശ എയര്‍ലൈനുകളുടെ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനഃരാരംഭിക്കുന്നതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 

നിലവിലെ സാഹചര്യം സമഗ്രമായി വിലയിരുത്തിയതിന് ശേഷമാണ് പുതിയ തീരുമാനം സ്വീകരിച്ചതെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിലിന് വ്യക്തമാക്കി. പരമാവധി തയ്യാറെടുപ്പും പ്രവര്‍ത്തന കാര്യക്ഷമതയും ഉറപ്പിക്കുന്ന വിധത്തില്‍ എല്ലാ ബന്ധപ്പെട്ട ദേശീയ സ്ഥാപനങ്ങളുമായി ഏകോപിച്ച പ്രവര്‍ത്തനം നടത്തിയിരുന്നു.

എല്ലാ വിമാന സര്‍വീസുകളും അനുബന്ധ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്രമായി അംഗീകരിച്ച ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടത്തുക. യാത്രക്കാരുടെയും വ്യോമയാന ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.

സുരക്ഷയും സുരക്ഷിതത്വവും ഏറ്റവും മുന്‍ഗണനയാണെന്ന് അതോറിറ്റി വ്യക്തമാക്കി.