യൂറോപ്പില്ലാതെ യുക്രെയ്ന്‍ പ്രശ്‌നപരിഹാരം; ഫ്രാന്‍സില്‍ യൂറോപ്യന്‍ നേതാക്കള്‍ ഒത്തുകൂടി

യൂറോപ്പില്ലാതെ യുക്രെയ്ന്‍ പ്രശ്‌നപരിഹാരം; ഫ്രാന്‍സില്‍ യൂറോപ്യന്‍ നേതാക്കള്‍ ഒത്തുകൂടി


പാരീസ്: യൂറോപ്പിന്റെ ഇടപെടല്‍ കൂടാതെ യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് റഷ്യയുമായി തുറന്ന ചര്‍ച്ചകള്‍ നടത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് യൂറോപ്യന്‍ നേതാക്കള്‍ ഫ്രാന്‍സില്‍ ഒത്തുകൂടി. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് യുക്രെയ്‌നിനെക്കുറിച്ച് 'അടിയന്തര ഉച്ചകോടി'ക്ക് ആഹ്വാനം ചെയ്തത്.

2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്‌നിനെതിരെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചത്. 

ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി യൂറോപ്പിനോട് പ്രതിരോധത്തില്‍ ശക്തമായ പങ്ക് വഹിക്കാന്‍ ആവശ്യപ്പെട്ടു. 

യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ ചൊവ്വാഴ്ചയാണ് സൗദി അറേബ്യയിലെ റിയാദില്‍ റഷ്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. ചര്‍ച്ചകളില്‍ യുക്രെയ്നിന്റെ സാന്നിധ്യം ഉണ്ടാകില്ല.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ 'വളരെ വേഗം' കാണാന്‍ കഴിയുമെന്ന് തിങ്കളാഴ്ച ട്രംപ് പറഞ്ഞിരുന്നു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.