തണല്‍ സന്ധ്യ 2024 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തണല്‍ സന്ധ്യ 2024 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ടൊറന്റോ: തണല്‍ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം തണല്‍ സന്ധ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍  അറിയിച്ചു. മെയ് 11ന് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സ്‌കാര്‍ബൊറോ സെയിന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ കാത്തോലിക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. 

സംഗീതം, നൃത്തം, ലൈവ് ഓര്‍ക്കസ്ട്ര തുടങ്ങി കലാസാംസ്‌കാരിക പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിര്‍ധനരായവര്‍ക്ക് ജാതി മത വര്‍ണ്ണ വ്യതാസം ഇല്ലാതെ കൈത്താങ്ങൊരുക്കുന്ന തണല്‍ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോണ്‍ പ്രോഫിറ്റബിള്‍ ഓര്‍ഗനൈസേഷനുകളില്‍ ഒന്നാണ്. 

പണത്തിന്റെ ദൗര്‍ലഭ്യം കാരണം തീര്‍പ്പാക്കാന്‍ സാധിക്കാത്ത നിരവധി അഭ്യര്‍ഥനകളുണ്ട്. തണല്‍ കാനഡയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ തണല്‍ കാനഡയുടെ അംഗത്വം എടുക്കാവുന്നതാണ്. 

പുതിയ രജിസ്ട്രേഷന് http://www.thanalcanada.com/membership-form.html എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് (647) 8569965/ (647) 9963707/ (416) 8772763/ (647) 5318115/ (647) 8953078 / (647) 7215770. Email: thanalcanada@gmail.com.