ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ലാന്‍ഡിംഗിനിടെ വിമാനം മറിഞ്ഞ് 19 പേര്‍ക്ക് പരിക്കേറ്റു. ഒരു കുഞ്ഞ് ഉള്‍പ്പെടെ 3 പേരുടെ നില ഗുരുതരം. വിമാനത്തില്‍ 80 പേര്‍ ഉണ്ടായിരുന്നു, അവരെയെല്ലാം ഒഴിപ്പിച്ചു. ടോറന്റോ പിയേഴ്‌സണ്‍ ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ട് കടുത്ത മഞ്ഞു മൂടിയനിലയിലായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിനും തൊട്ടുമുമ്പ് കടുത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു.
യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) പ്രകാരം, പ്രാദേശിക സമയം ഏകദേശം 2:45 ന് ടൊറന്റോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഡെല്‍റ്റ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 4819 തലകീഴായി മറിയുകയായിരുന്നു.
അമേരിക്കയിലെ മിനിയാപോളിസില്‍ നിന്നുള്ള ഡെല്‍റ്റ വിമാനമാണ് അപകടത്തില്‍പ്പെട്ടത് എന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. അപകടം കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. മിക്കയാത്രക്കാരും സുരക്ഷിതരാണെന്നും സാഹചര്യം താന്‍ നിരീക്ഷിച്ചു വരികയാണെന്നും കാനഡ ഗതാഗത മന്ത്രി അനിറ്റ ആനന്ദ് പറഞ്ഞു.
