തത്ത്വമസി വിഷു ആഘോഷം

തത്ത്വമസി വിഷു ആഘോഷം


ലണ്ടന്‍ ഒന്റാരിയോ: കണിയും കൈനീട്ടവും കഥകളിയും പഞ്ചവാദ്യവും തുടങ്ങി കേരളത്തിന്റെ തനത് പാരമ്പര്യത്തിന് അരങ്ങൊരുക്കി തത്ത്വമസി വിഷുമഹോത്സവം നടത്തി. 

ലണ്ടന്‍ മേയര്‍ ജോഷ് മോര്‍ഗന്‍ ഉദ്ഘാടകനായി എത്തിയ ആഘോഷത്തിന് വര്‍ണ്ണാഭ ചൊരിഞ്ഞ്  മനോഹരമായ നൃത്ത ചുവടുകളും സംഗീതവും അഭിനയ പാടവവുമായി സദസ്സിനെ കൈയിലെടുത്ത കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തങ്ങളുടെ കഴിവുകളുമായി കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. 

ഓരോ പരിപാടികള്‍ ആസ്വദിക്കുമ്പോഴും ക്ഷണിക്കപ്പെട്ട അതിഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രകടിപ്പിച്ച ആഹ്ലാദം ലണ്ടന്‍ മലയാളികള്‍ക്ക് പ്രത്യേകിച്ച് തത്ത്വമസിക്ക് പുതുഊര്‍ജ്ജമായി മാറുമെന്നും അതിനായി തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ സ്‌പോണ്‍സര്‍മാരോടും നന്ദി അറിയിക്കുന്നതായും ഉത്സവകമ്മിറ്റി അംഗങ്ങള്‍ പ്രറഞ്ഞു.

കാര്‍ഷിക സമൃദ്ധിയുടെ പ്രതീകമായാണ് വിഷു മഹോത്സവത്തെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ത്തന്നെ വിഭവസമൃദ്ധമായ സദ്യ വിഷുവിന് പ്രധാനവുമാണ്. 28 കൂട്ടം വിഭവങ്ങളുമായാണ് എണ്ണൂറോളം പേര്‍ പങ്കെടുത്ത 2024 വിഷു മഹോത്സവം തത്ത്വമസി ലണ്ടന്‍ ഒന്റാരിയോ മലയാളികള്‍ക്കായി ഒരുക്കിയത്.