ടൊറന്റോ: കാനഡയിലെ മലയാളി സമൂഹത്തിലെ പ്രഥമ വനിത ദിനാഘോഷം മാര്‍ച്ച് 8-ാം തിയ്യതി വൈകുന്നേരം ഏഴ് മണിക്ക് ലണ്ടന്‍ ഒന്റേറിയോയില്‍ നടക്കും. ജെറിന്‍ നീറ്റുകാട്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന യുഫസ്റ്റ് ഇവന്റ്‌സാണ് ഈ പ്രോഗ്രാം ഏവരിലേക്കും എത്തിക്കുന്നത്. വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ചിട്ടുള്ള സ്ത്രീകളെ ആദരിക്കുന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ചടങ്ങ്.
ഇന്നാര ക്ലോത്തിംഗ് കമ്പനിയുടെ നേതൃത്വത്തില്‍ കാനഡയിയിലെ പ്രശസ്ത മലയാളി മോഡലുകള്‍ അണിനിരക്കുന്ന 'ആരോഹി'- ദിവസ് ഓണ്‍ റാംപ് എന്ന പേരില്‍ ഫാഷന്‍ ഷോയും ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കലാപ്രതിഭകളുടെ പാട്ടും ഡാന്‍സും ഡി ജെയും ഉള്‍പ്പെടുത്തി, സ്ത്രീകള്‍ തന്നെ അവതരിപ്പിക്കുന്ന വ്യത്യസ്ത പ്രോഗ്രാമായിരിക്കും ദിവസ് നൈറ്റ്.
ഈ പ്രോഗ്രാമിന്റെ മെഗാ സ്‌പോണ്‍സര്‍ മോട്ട്‌ഗേജ് ഏജന്റായ ജിന്റ ജേക്കബ് സ്റ്റീഫനാണ്.
