കാതറിന്‍ ടെന്നിസന്‍
ന്യൂയോര്‍ക്ക്: തൃശ്ശൂര്‍ പാണഞ്ചേരിയില്‍ പരേതരായ ചാക്കുണ്ണി- ട്രീസ ദമ്പതികളുടെ മകളും പരേതനായ ടെന്നിസന്‍ പയ്യൂരിന്റെ ഭാര്യയും റോക്ക്ലാന്റില്‍ സ്ഥിരതാമസക്കാരിയുമായ കാതറിന്‍ ടെന്നിസന്‍ (87) റോക്ക്ലാന്റില്‍ നിര്യാതയായി.
പൊതുദര്‍ശനം ജൂണ്‍ 16ന് തിങ്കളാഴ്ച വൈകിട്ട് നാല് മണി മുതല്‍ രാത്രി എട്ടു മണിവരെ ന്യൂ സിറ്റിയിലുള്ള മൈക്കല്‍ ജെ ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍.
സംസ്‌ക്കാര ശുശ്രൂഷ റവ. ഫാ. അലക്‌സ് കെ ജോയിയുടെ കാര്‍മ്മികത്വത്തില്‍ ജൂണ്‍ 17 ചൊവ്വാഴ്ച രാവിലെ 9:00 മണി മുതല്‍ 11:00 മണിവരെ മൈക്കല്‍ ജെ ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍.
തുടര്‍ന്ന് റോക്ക്ലാന്റ് സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും.