ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ നിര്യാതനായി

ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ നിര്യാതനായി

കുവൈത്ത് സിറ്റി: ഇന്ത്യ പെന്തകോസ്ത് ദൈവസഭ- ഫുള്‍ ഗോസ്പെല്‍ ചര്‍ച്ച് കുവൈത്ത് (ഐ പി സി - ഫുള്‍ ഗോസ്പെല്‍ ചര്‍ച്ച്) സഭയിലെ സീനിയര്‍ അംഗം ബ്രദര്‍ ഗില്‍ബര്‍ട്ട് ഡാനിയേല്‍ (61) കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. അബ്ബാസിയയിലെ ഭവനത്തില്‍ ആഹാരം കഴിച്ചതിന് ശേഷം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഗില്‍ബര്‍ട്ട് ഡാനിയേലിന്റെ കുടുംബം നാട്ടിലാണ്. ഭൗതിക ശരീരം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ട് പോകും. സംസ്‌കാരം പിന്നീട് നാട്ടില്‍ നടത്തും.