ലൂയിസ് തൈവളപ്പില്‍

ലൂയിസ് തൈവളപ്പില്‍

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റനിലെ താമസക്കാരനായ ലൂയിസ് തൈവളപ്പില്‍ (88) വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് നിര്യാതനായി. ഇരിങ്ങാലക്കുടയിലെ പരേതരായ ആന്റണിയുടേയും റോസയുടേയും മകനാണ്. ഭാര്യ: ട്രീസാ ലൂയിസ്. മക്കള്‍: ആന്റണി, ജോസഫ്, ജോര്‍ജ്. മരുമക്കള്‍: ദീപ, ലിസ. അമേരിക്കയില്‍ വരുന്നതിനു മുമ്പ് ഇന്ത്യന്‍ റെയില്‍വേയില്‍ ടെലി കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറായിരുന്നു ലൂയിസ്. അമേരിക്കയില്‍ കുടിയേറിയതിനുശേഷം അദ്ദേഹം ടെലി കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറായി യു എസ് കമ്പനിയില്‍ 26 വര്‍ഷത്തോളം ജോലി ചെയ്തു. സംസ്‌കാര ശുശ്രുഷകള്‍ ആഗസ്റ്റ് 18ന് തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ സെന്റ് ജോര്‍ജ്ജ് സീറോ മലബാര്‍ കാതലിക് ഫൊറോന ചര്‍ച്ചിലും തുടര്‍ന്ന് 12.30ന് ഫോറസ്റ്റ് പാര്‍ക്ക് വെസ്‌തൈമീര്‍ ഫ്യൂണറല്‍ ഹോം ആന്റ് സെമിത്തേരിയില്‍ ഖബറടക്കം.