മറിയാമ്മ ജോണ്‍ (അമ്മിണി 84)
ഫിലഡല്‍ഫിയാ: മാഷര്‍ സ്ട്രീറ്റ്, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണിന്റെ മാതാവും, തിരുവല്ല തുകലശ്ശേരിയില്‍, പരേതരായ ചുങ്കത്തില്‍ വര്‍ഗീസ് മത്തായിയുടെയും, മറിയാമ്മ മത്തായിയുടെയും മകളും, പരേതനായ സി. എം. ജോണ്‍ ചിറത്തലക്കലിന്റെ സഹധര്‍മ്മിണിയുമായിരുന്ന മറിയാമ്മ ജോണ്‍ (അമ്മിണി 84) ഫിലഡല്‍ഫിയായില്‍ അന്തരിച്ചു. സംസ്‌ക്കാരം പിന്നീട് കേരളത്തിലെ കല്ലൂപ്പാറയിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.
പരേതനായ സി. ജെ. മാത്യു, ഫിലിപ്പ് സി. ജോണ്‍, വര്‍ഗീസ് സി. ജോണ്‍, ജെസ്സി രാജന്‍, റവ. ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍ (മാഷര്‍ സ്ട്രീറ്റ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി) എന്നിവരാണ് മക്കള്‍.
പരേതയുടെ പൊതുദര്‍ശനവും, ശവസംസ്‌ക്കാര ശുശ്രൂഷയുടെ ഒന്നാം ഘട്ടവും ഓഗസ്റ്റ് 18 തിങ്കളാഴ്ച വൈകുന്നേരം 6:00 മുതല്‍ രാത്രി 8:00 വരെ, ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെടും. (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020) മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
തുടര്‍ന്നുള്ള സംസ്‌കാര ശുശ്രൂഷയും, സംസ്‌ക്കാരവും കേരളത്തിലെ കല്ലൂപ്പാറയിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പിന്നീട് നടക്കും. ബന്ധുമിത്രാദികള്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കുവാന്‍ കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
വാര്‍ത്ത: രാജു ശങ്കരത്തില്‍