ലീലാമ്മ സൈമണ്‍
ഷിക്കാഗോ: ദീര്‍ഘകാലം ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരിയായിരുന്ന കുമ്പനാട് കൊടുന്തറ കുടുംബാംഗമായ ലീലാമ്മ സൈമണ്‍ (ഓമന- 63) കേരളത്തില്‍ ചികിത്സയിലിരിക്കെ നിര്യാതയായി. സൈമണ്‍ മുട്ടുത്തറയാണ് ഭര്‍ത്താവ്. റോഷന്‍, റെനീഷ് എന്നിവര്‍ മക്കളും ലിന്‍ഡ, ബിബിന്‍ എന്നിവര്‍ മരുമക്കളുമാണ്. ഷിക്കാഗോ ഐപിസി ഹെബ്രോന്‍ സഭാംഗമായിരുന്നു. ശവസംസ്‌കാരം നവംബര്‍ 11ന് കേരളത്തില്‍ നടക്കും.