മാർട്ടിൻ കുന്നശ്ശേരി
ഹൂസ്റ്റണ്‍: അവധിക്ക് നാട്ടില്‍ പോയ കടുത്തുരുത്തി കുന്നശ്ശേരി മാർട്ടിൻ (58) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (22.02.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ വലിയ പളളിയില്‍. ഭാര്യ: മിനിമോള്‍ മാർട്ടിൻ കൈപ്പുഴ പത്തില്‍ കുടുംബാംഗമാണ്. മക്കൾ: മനീഷ, മജീഷ്. സഹോദരങ്ങൾ: ജിമ്മി കുന്നശ്ശേരി (ഹൂസ്റ്റൺ), തോമാച്ചൻ കുന്നശ്ശേരി (കടുത്തുരുത്തി), തങ്കച്ചൻ കുന്നശ്ശേരി (ഹൂസ്റ്റൺ), പരേതയായ ചാച്ചമ്മ കളത്തികോട്ടിൽ, ആൻസി പ്ലാംപറമ്പിൽ (കീഴൂർ), പരേതയായ ലൈലമ്മ തോട്ടുങ്കൽ, ജിജി കുളക്കാട്ട് (ഹൂസ്റ്റൺ).