മോഹന്‍ പി. പിള്ള

മോഹന്‍ പി. പിള്ള

വാഷിംഗ്ടണ്‍: സംരംഭകനും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുമായിരുന്ന മോഹന്‍ പി. പിള്ള വാഷിംഗ്ടണില്‍ നിര്യാതനായി. ഭാര്യ: ജയ മേനോന്‍ പിള്ള, മക്കള്‍: ആനന്ദ് മോഹന്‍ പിള്ള, രവി പ്രഭാകരന്‍ പിള്ള, മരുമക്കള്‍: ക്രിസ്റ്റീന്‍ സ്വെന്‍സണ്‍ പിള്ള, എമിലി റോബ് പിള്ള. കൊച്ചുമക്കള്‍: സോണ്ടേഴ്‌സ് മേനോന്‍ പിള്ള, ലിലിയന്‍ അവനി പിള്ള, അഡിസണ്‍ സ്വെന്‍സണ്‍ പിള്ള, ബാങ്ക്‌സ് എഡ്വേര്‍ഡ് പിള്ള, ജൂണ്‍ ജയ പിള്ള. സഹോദരിമാര്‍: രമാദേവി, പത്മകുമാരി. വൈയ്ക്കം സ്വദേശിയായ അദ്ദേഹം 1971ല്‍ അമേരിക്കയിലേക്ക് കുടിയേറി. സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 2000 ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് വിരമിച്ചു. ഒരു മനുഷ്യസ്‌നേഹിയായിരുന്നു. സാമ്പത്തിക പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോസ്റ്റ്-ഹൈസ്‌കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്ന ഒരു ഫാമിലി ഫൗണ്ടേഷനായ ദി പിള്ളൈ ഫൗണ്ടേഷന്‍ ഇന്‍കോര്‍പ്പറേഷന്‍ 2002 ല്‍ മോഹന്‍ സ്ഥാപിച്ചു. 500-ലധികം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. പിള്ള ഫൗണ്ടേഷന്റെ പ്രവര്‍ത്തനം തുടരും. കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ (KAGW) .സ്ഥാപക അംഗമായ അദ്ദേഹം സംഘടന സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 1980ല്‍ അതിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. അദ്ദേഹം ഒരു ടെന്നീസ് കളിക്കാരനും ഉത്സാഹിയായ വായനക്കാരനും ലോക സഞ്ചാരിയുമായിരുന്നു.