ശോശാമ്മ സാമുവേലിന്റെ സംസ്‌കാരം ഇന്ന്

ശോശാമ്മ സാമുവേലിന്റെ സംസ്‌കാരം ഇന്ന്

ഡാലസ്: സെറാമ്പുര്‍ തിയോളജിക്കല്‍ യൂണിവേഴ്‌സിറ്റി, കോട്ടയം മാര്‍ത്തോമ്മ തിയോളജിക്കല്‍ സെമിനാരി, കൂടാതെ അമേരിക്കയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ അധ്യാപകനായിരുന്ന പത്തനംത്തിട്ട മല്ലശ്ശേരി വലിയവീട്ടില്‍ ഡോ. വി ടി സാമൂവേലിന്റെ ഭാര്യ സൂസി സാമൂവേലിന്റെ (86) സംസ്‌കാരം മാര്‍ച്ച് എട്ട് ശനിയാഴ്ച നടക്കും. ഡാലസിലെ പ്ലാനോ സെഹിയോന്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ രാവിലെ 9 മണി മുതല്‍ സംസ്‌കാര ശുശ്രുഷയും പൊതുദര്‍ശനവും നടത്തപ്പെടും. ഒന്നാം ഭാഗ ശുശ്രുഷക്ക് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നേതൃത്വം നല്‍കും. സംസ്‌കാര ശുശ്രുഷക്കും പൊതുദര്‍ശനത്തിനും ശേഷം 12.30ന് പ്ലാനോ മ്യുച്ചുവല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. കോട്ടയം തോട്ടയ്ക്കാട് മലയില്‍ കുടുംബാഗമായ ശോശാമ്മ സാമൂവേല്‍ കാനഡ, ന്യൂയോര്‍ക്ക്, ലൂസിയാന എന്നിവിടങ്ങളില്‍ രജിസ്റ്റേര്‍ഡ് നേഴ്സ് ആയി ദീര്‍ഘനാള്‍ ജോലി ചെയ്തിരുന്നു. മക്കള്‍: ലിസ കോശി (ഹ്യുസ്റ്റണ്‍), തോമസ് സാമുവേല്‍, ജെയിംസ് സാമുവേല്‍ (ഇരുവരും ഡാലസ്). മരുമക്കള്‍: അജിത്ത് കോശി, അന്ന സാമുവേല്‍, ഡാന സാമുവല്‍.