ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ പ്രതിഷേധ റാലി

ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ പ്രതിഷേധ റാലി


ഡാലസ്: ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള പ്രതിഷേധ  റാലി ഡാലസ്സില്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 30ന് ശനിയാഴ്ച ഉച്ചക്ക് ഒന്നു മുതല്‍ മൂന്നു വരെ ഗ്രാസ്സി നോള്‍,4 11 എല്‍മ് സെന്റ്, ഡാലസ്സിലാണ് റാലി നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ നിലവിലെ ഭരണകൂടത്തിന്റെ ഭീഷണിയിലാണ്. നിശ്ശബ്ദമായ മാധ്യമങ്ങള്‍, പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുക, എതിര്‍പ്പ് കീഴടക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുക, ഭരണഘടനാപരമായ

അധികാരം പിടിക്കാന്‍ സ്ഥാപനങ്ങള്‍ വിട്ടുവീഴ്ച ചെയ്തു, ഇലക്ടറല്‍ ബോണ്ടുകള്‍, ന്യൂനപക്ഷ അവകാശങ്ങളുടെ പീഡനം, കര്‍ഷകരുടെ അവകാശങ്ങള്‍ ലംഘിക്കല്‍, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവയെല്ലാം അടിയന്തിര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളാണെന്ന് റാലിയുടെ സംഘാടകര്‍ 'പൗരാവകാശങ്ങളും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പും ഉയര്‍ത്തിപ്പിടിക്കാന്‍' ഡാളസ് കോളിഷന്‍ ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിജയ ലക്ഷ്മിയെ +1-469-592-2446 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

-പി പി ചെറിയാന്‍