ഗോ ഫസ്റ്റ് വാടകയ്ക്കെടുത്ത 54 വിമാനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നമെന്ന് ഡല്‍ഹി ഹൈക്കോടതി

ഗോ ഫസ്റ്റ് വാടകയ്ക്കെടുത്ത 54 വിമാനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നമെന്ന് ഡല്‍ഹി ഹൈക്കോടതി


ന്യൂഡല്‍ഹി : ഗോ ഫസ്റ്റ് വാടകയ്ക്കെടുത്ത വിമാനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. അടുത്ത അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.
       സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗോ ഫസ്റ്റ് കഴിഞ്ഞ മെയില്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. 11,463 കോടി രൂപയിലധികമായിരുന്നു അന്ന് കമ്പനിയുടെ മൊത്തം ബാധ്യത. നേരത്തെ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ് കമ്പനി ഏറ്റെടുക്കാന്‍ നീക്കം നടത്തിയെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.
       54 വിമാനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാണ് നിര്‍ദ്ദേശം. ഉത്തരവ് നടപ്പിലാക്കിയാല്‍ ഗോ ഫസ്റ്റിന്റെ കൈവശമുളള എല്ലാ വിമാനങ്ങളും നഷ്ടമായേക്കും. വിമാനങ്ങള്‍ തിരിച്ച് കയറ്റി അയയ്ക്കാനുളള എക്‌സ്‌പോര്‍ട്ട് സര്‍ട്ടിഫിക്കേറ്റ് അടക്കമുളള കാര്യങ്ങള്‍ ഡിജിസിഎ ചെയ്തു നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ മൊറട്ടോറിയം നിലനില്‍ക്കുന്നതിനാല്‍ ഇതിന് തടസമുണ്ടെന്ന് ഡിജിസിഎ അറിയിക്കുകയായിരുന്നു.