ചെങ്കടലില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണം; ഇന്ത്യയിലേക്ക് പോയ എണ്ണ ടാങ്കറില്‍ പതിച്ചു

ചെങ്കടലില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണം; ഇന്ത്യയിലേക്ക് പോയ എണ്ണ ടാങ്കറില്‍ പതിച്ചു


ലോസ് ആഞ്ചലസ്: ഗാസ യുദ്ധത്തില്‍ ഇസ്രായേലിനെതിരെ പോരാടുന്ന പാലസ്തീനികള്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ച് പ്രദേശത്തെ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടരുന്നതിനിടെ തങ്ങളുടെ മിസൈലുകള്‍ ചെങ്കടലില്‍ ആന്‍ഡ്രോമിഡ സ്റ്റാര്‍ എണ്ണക്കപ്പലില്‍ പതിച്ചെന്ന് യെമനിലെ ഹൂത്തികള്‍ അറിയിച്ചു.

കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതായി കപ്പലിന്റെ മാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രെ പറഞ്ഞു.

പനാമ പതാക ഉയര്‍ത്തിയ കപ്പല്‍ ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ഹൂതി വക്താവ് യഹ്യ സരിയ പറഞ്ഞു. എന്നാല്‍ ഷിപ്പിംഗ് ഡേറ്റ പ്രകാരം ബ്രിട്ടീഷ് കമ്പനി അടുത്തകലാത്ത് വിറ്റതാണ് ഈ കപ്പലെന്ന്  എല്‍എസ്ഇജി ഡാറ്റയും ആംബ്രെയും പറയുന്നു.

അതിന്റെ നിലവിലെ ഉടമ സീഷെല്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റഷ്യയുമായി ബന്ധമുള്ള വ്യാപാരത്തിലാണ് ടാങ്കര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. റഷ്യയിലെ പ്രിമോര്‍സ്‌കില്‍ നിന്ന് ഇന്ത്യയിലെ വാഡിനാറിലേക്കുള്ള യാത്രയിലായിരുന്നു കപ്പലെന്ന് ആംബ്രെ പറഞ്ഞു.

ഇറാന്‍ അനുകൂല ഹൂതി തീവ്രവാദികള്‍ നവംബര്‍ മുതല്‍ ചെങ്കടല്‍, ബാബ് അല്‍-മന്ദാബ് കടലിടുക്ക്, ഏദന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ആവര്‍ത്തിച്ച് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി, ഷിപ്പര്‍മാരെ ചരക്കുകള്‍ തിരിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള കൂടുതല്‍ ചെലവേറിയ യാത്രകളിലേക്ക് തിരിച്ചുവിടാന്‍ നിര്‍ബന്ധിക്കുകയും ഇസ്രായേലിനെ ഭയപ്പെടുത്തുകയും ചെയ്തുവരികയാണ്. ഹമാസ് യുദ്ധം മിഡില്‍ ഈസ്റ്റിലാകെ വ്യാപിക്കുകയും വ്യാപാര പ്രവര്‍ത്തനങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യം.

ഇസ്രായേല്‍, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ ആക്രമണങ്ങള്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ആന്‍ഡ്രോമിഡ സ്റ്റാറിനെതിരെ വീണ്ടും നടത്തിയത്.

വാണിജ്യ കപ്പല്‍ ഗതാഗതം സംരക്ഷിക്കുന്നതിനായി യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തെ സഹായിച്ചതിന് ശേഷം യുഎസ്എസ് ഡൈ്വറ്റ് ഡി ഐസന്‍ഹോവര്‍ വിമാനവാഹിനിക്കപ്പല്‍ വെള്ളിയാഴ്ച സൂയസ് കനാല്‍ വഴി ചെങ്കടലില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

യെമനിലെ സാദ പ്രവിശ്യയിലെ വ്യോമാതിര്‍ത്തിയില്‍ അമേരിക്കന്‍ എംക്യു-9 ഡ്രോണ്‍ തകര്‍ത്തതായി ഹൂതികള്‍ വെള്ളിയാഴ്ച പറഞ്ഞു.