മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യയിൽ നേതൃത്വമാറ്റം. സിഇഒയായ കാംപ് വെൽ വിത്സൺ രാജിവെച്ചതായി റിപ്പോർട്ട്. 2027 വരെ കരാർ ഉണ്ടായിരുന്നെങ്കിലും, ഒരു വർഷം മുൻപേ പദവി ഒഴിയാനുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥന ബോർഡ് അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 12നുണ്ടായ എയർ ഇന്ത്യ ഫ്‌ളൈറ്റ് എഐ 171 ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അഹമ്മദാബാദിൽ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്ക് ഇടിച്ചിറങ്ങിയ ബോയിംങ് 787 ഡ്രീംലൈനർ വിമാനാപകടത്തിൽ 260 പേർ മരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
പുതിയ സിഇഒയെ കണ്ടെത്താനുള്ള നടപടികൾ ഇതിനകം ആരംഭിച്ചതായാണ് വിവരം. പകരക്കാരൻ ചുമതലയേൽക്കുന്നതുവരെ, 2026 സെപ്തംബർ വരെ വിൽസൺ തുടരാനാണ് സാധ്യത. എഐ 171 അപകടത്തെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോർട്ട് 2026 ജൂണിൽ പുറത്തിറങ്ങും.
അതേസമയം, എയർ ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നു. 2026 സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപയിലധികം നഷ്ടം പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം വിമാന സർവീസുകൾ വഴിതിരിച്ചുവിടുന്നതും വരുന്നത് ചെലവ് കൂട്ടിയിട്ടുണ്ട്.
ഇതിനിടെ, ഇന്ത്യൻ വിമാനരംഗത്ത് മറ്റൊരു വലിയ മാറ്റവും ഉണ്ടായി. ഇൻഡിഗോ സിഇഒയായ പീറ്റർ എൽബേർസ് അടുത്തിടെ രാജിവെച്ചിരുന്നു. തുടർന്ന് സഹസ്ഥാപകനായ രാഹുൽ ഭാട്ടിയ താൽക്കാലിക ചുമതലയേറ്റു, പിന്നീട് വില്യം വാൽഷ് നിയമിതനായി.
ഇരുകമ്പനികളിലെയും നേതൃത്വമാറ്റം ഇന്ത്യൻ വ്യോമയാന രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
എയർ ഇന്ത്യ സിഇഒ ക്യാമ്പ്‌ബെൽ വിൽസൺ രാജിവെച്ചു; പകരക്കാരനെ കണ്ടെത്തും വരെ തുടരും
