ചെന്നൈ: തമിഴ് സിനിമാ- സീരിയല്‍ താരം സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 36 വയസായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയമായ ശ്രീലങ്കന്‍ വംശജയായിരുന്നു സുഭാഷിണി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മരണത്തിന് മുന്‍പ് നടി ഭര്‍ത്താവുമായി ഫോണില്‍ വിഡിയോ കോള്‍ ചെയ്തിരുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. മരണദിവസം ഭര്‍ത്താവുമായി വാക്കുതര്‍ക്കം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
