കോടിക്കണക്കിന് ഡോളറിന്റെ കടബാധ്യത തിരിച്ചടക്കാനോ മറ്റ് എയര്‍ലൈനുകളുമായ ലയിപ്പിക്കാനോ കഴിയാത്തതിനെ തുടര്‍ന്ന് അമേരിക്കയിലെ ഏറ്റവും വലിയ ബജറ്റ് വിമാന കമ്പനിയായ സ്പിരിറ്റ് എയര്‍ലൈന്‍സ് പാപ്പരത്ത ഹര്‍ജി ഫയല്‍ചെയ്തു.
പാപ്പരത്ത സംരക്ഷണത്തിനായി ഫയല്‍ ചെയ്തിട്ടുണ്ടെന്നും പാന്‍ഡെമിക് മൂലമുണ്ടായ യാത്രാ മാന്ദ്യങ്ങളില്‍ നിന്ന് കരകയറാന്‍ കഴിയാതെവന്നതും ജെറ്റ്ബ്ലൂവിന് എയര്‍ലൈന്‍ വില്‍ക്കാനുള്ള ശ്രമം വിജയിക്കാതെ വന്നതും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് സ്പിരിറ്റ് എയര്‍ലൈന്‍സ് തിങ്കളാഴ്ച പറഞ്ഞു. പാപ്പരത്ത സംരക്ഷണം നേടിക്കൊണ്ട് എയര്‍ലൈനിനെ പുനരുജ്ജീവിപ്പിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്.
ഏറ്റവും വലിയ യുഎസ്. ബജറ്റ് എയര്‍ലൈനായ സ്പിരിറ്റിന് 2020 ന്റെ തുടക്കം മുതല്‍ 2.5 ബില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടായി, അടുത്ത വര്‍ഷം ഈ കടബാധ്യത മൊത്തം 1 ബില്യണ്‍ ഡോളറിലധികമായി ഉയരും.
മുന്‍കൂട്ടി ക്രമീകരിച്ച ചാപ്റ്റര്‍ 11 പാപ്പരത്ത പ്രക്രിയയിലൂടെ എയര്‍ലൈന്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ ബുക്ക് ചെയ്യാനും പറക്കാനും കഴിയുമെന്നും സ്പിരിറ്റ് പറഞ്ഞു. അഫിലിയേറ്റഡ് ക്രെഡിറ്റ് കാര്‍ഡുകളും മറ്റ് അംഗത്വ ആനുകൂല്യങ്ങളും പോലെ എല്ലാ ടിക്കറ്റുകളും ക്രെഡിറ്റുകളും ലോയറ്റ്‌ലി പോയിന്റുകളും സാധുവായി തുടരുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
എയര്‍ലൈന്‍ അതിന്റെ ബോണ്ട് ഉടമകളുമായി പാപ്പരത്ത ഫയലിംഗിന്റെ നിബന്ധനകള്‍ ചര്‍ച്ച ചെയ്യുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഫ്‌ളോറിഡയിലെ മിറാമര്‍ ആസ്ഥാനമായുള്ള സ്പിരിറ്റ് എയര്‍ലൈന്‍സ് ഇന്‍കോര്‍പ്പറേഷന്റെ ഓഹരികള്‍ വെള്ളിയാഴ്ച 25% ഇടിഞ്ഞു,
സ്പിരിറ്റ് ഓഹരികള്‍ ഇപ്പോഴും പണം സമ്പാദിക്കുണ്ടെങ്കിലും 2018 അവസാനത്തോടെ ആരംഭിച്ച ഓഹരിത്തകര്‍ച്ചാ പരമ്പരയിലെ ഏറ്റവും പുതിയതാണ് വെള്ളിയാഴ്ചത്തെ ഇടിവ്.
തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് സ്പിരിറ്റ് ഓഹരികള്‍ ഏകദേശം 4% ഉയര്‍ന്നിരുന്നു.
വരാനിരിക്കുന്ന കടം തിരിച്ചടവ് കാലപരിധിയെക്കുറിച്ച് സ്പിരിറ്റ് ബോണ്ട് ഉടമകളുടെ ഉപദേഷ്ടാക്കളുമായി സംസാരിക്കുകയാണെന്ന് സിഇഒ ടെഡ് ക്രിസ്റ്റി ഓഗസ്റ്റില്‍ സ്ഥിരീകരിച്ചു. ചര്‍ച്ചകളെ മുന്‍ഗണനയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കഴിയുന്നത്ര വേഗത്തില്‍ മികച്ച ഇടപാട് നേടാനാണ് എയര്‍ലൈന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞു.
'സ്പിരിറ്റിനെക്കുറിച്ചുള്ള വിപണിയിലെ സംസാരം ശ്രദ്ധേയമാണെങ്കിലും പതറാതെ പരിശ്രമം തുടരുമെന്ന് ടെഡ് ക്രിസ്റ്റി നിക്ഷേപകരോട് പറഞ്ഞു. 'ഞങ്ങളുടെ കടം റീഫിനാന്‍സ് ചെയ്യുന്നതിലും മൊത്തത്തിലുള്ള പണലഭ്യത മെച്ചപ്പെടുത്തുന്നതിലും ഞങ്ങളുടെ പുതിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഉല്‍പ്പന്നം വിപണിയിലേക്ക് വിന്യസിക്കുന്നതിലും ഞങ്ങളുടെ വിശ്വസ്ത പരിപാടികള്‍ വളര്‍ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ആളുകള്‍ ഇപ്പോഴും സ്പിരിറ്റ് എയര്‍ലൈന്‍സില്‍ പറക്കുന്നുണ്ടെങ്കിലും ആവശ്യാനുസരണമുള്ള വരുമാനം ലഭിക്കുന്നില്ല.
ഈ വര്‍ഷത്തെ ആദ്യ ആറുമാസങ്ങളില്‍, സ്പിരിറ്റ് യാത്രക്കാര്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടത്തിയതിനേക്കാള്‍ 2% കൂടുതല്‍ പറന്നു. എന്നിരുന്നാലും, അവര്‍ ഒരു മൈലിന് 10% കുറവാണ് നല്‍കുന്നത്. കൂടാതെ നിരക്കില്‍ നിന്ന് ഒരു മൈലിന് വരുമാനം 20% കുറഞ്ഞു. ഇത് സ്പിരിറ്റിന്റെ മോശം സാമ്പത്തിക സ്ഥിതിക്ക് ആക്കംകൂട്ടുന്നു.
ഇത് ഒരു പുതിയ പ്രവണതയല്ല. കൊറോണ വൈറസ് പാന്‍ഡെമിക് കുറയുകയും യാത്രകള്‍ തിരിച്ചുവരികയും ചെയ്തിട്ടും സ്പിരിറ്റ് ലാഭത്തിലേക്ക് മടങ്ങിവരുന്നതില്‍ പരാജയപ്പെട്ടു. മാന്ദ്യത്തിന് പിന്നില്‍ ഇത്തരം നിരവധി കാരണങ്ങളുണ്ട്.
അമേരിക്കയിലെ ഏറ്റവും വലിയ ബജറ്റ് വിമാനക്കമ്പനിയായ സ്പിരിറ്റ് എയര്‍ലൈന്‍സ് പാപ്പരത്തത്തിന് അപേക്ഷ നല്‍കി