മെറ്റയ്ക്കെതിരെ 840 മില്യണ്‍ യൂറോയോളം പിഴയിട്ട് യൂറോപ്യന്‍ കമ്മീഷന്‍

മെറ്റയ്ക്കെതിരെ 840 മില്യണ്‍ യൂറോയോളം പിഴയിട്ട് യൂറോപ്യന്‍ കമ്മീഷന്‍


വാഷിംഗ്ടണ്‍; ഫേസ്ബുക്ക്-വാട്‌സ്ആപ്പ് ഉടമകളായ മെറ്റയ്ക്കെതിരെ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. 840 മില്യണ്‍ യൂറോയോളം ആണ്  യൂറോപ്യന്‍ യൂണിയന്‍ മെറ്റക്കെതിരെ ചുമത്തിയ പിഴ തുക. അതായത് 71,38,32,00,000 രൂപ.

ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റക്ക് പിഴയിട്ടത്.യൂറോപ്യന്‍ യൂണിയനിലെ 27 അംഗ രാജ്യങ്ങളുടെ പ്രാഥമിക എക്സിക്യൂട്ടീവ് വിഭാഗമാണ് യൂറോപ്യന്‍ കമ്മീഷന്‍.

ഏറെക്കാലം നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷമാണ് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. ഇതാദ്യമായാണ് മെറ്റയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ ആന്റിട്രസ്റ്റ് പിഴ ചുമത്തുന്നത്.
വിപണിയില്‍ മേധാവിത്വം നിലനിര്‍ത്താന്‍ മെറ്റ വഴിവിട്ട രീതികള്‍ തെരഞ്ഞെടുത്തെന്നും തെറ്റായ മത്സരപ്രവണത കാഴ്ചവെച്ചു എന്നുമാണ് യൂറോപ്യന്‍ കമ്മീഷന്‍ ആരോപിക്കുന്നത്.

ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പരസ്യ ബിസിനസിനെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചതിലൂടെ, ഫേസ്ബുക്ക് ഉപയോക്താക്കളെ അവര്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും മാര്‍ക്കറ്റ്‌പ്ലേസിലേക്ക് എത്തിച്ച് എതിരാളികളെ അപ്രത്യക്ഷമാക്കുന്ന മത്സരം സൃഷ്ടിച്ചു എന്ന് യൂറോപ്യന്‍ കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു.