ഒരു കട്ടില്‍ ഒരു മുറി ജൂണ്‍ പതിനാലിന്

ഒരു കട്ടില്‍ ഒരു മുറി ജൂണ്‍ പതിനാലിന്


സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷാനവാസ്.  കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടില്‍ ഒരു മുറി - എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.

ഈ ചിത്രം ജൂണ്‍ പതിനാലിന് പ്രദര്‍ശനത്തിനെത്തുന്നു.
നഗരത്തില്‍ അവിചാരിതമായി എത്തുന്ന കഥാപാത്രങ്ങളുടെ കഥ പറയുന്ന ഈ ചിത്രം ഏറെ ത്രില്ലറോടെ അവതരിപ്പിക്കുന്നു.
ഹക്കിം ഷാ പ്രിയംവദ കൃഷ്ണാ പൂര്‍ണ്ണിമാ ഇന്ദ്രജിത്ത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
രഘുനാഥ് പലേരിയുടെ തിരക്കഥയാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

വാഴൂര്‍ ജോസ്