അമിത്ഷായുടെ ഹെലിക്ടോപ്ടറിന് പറക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി

അമിത്ഷായുടെ ഹെലിക്ടോപ്ടറിന് പറക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി


പറ്റ്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ ബീഹാറിലെ ബെഗുസാരായിയില്‍ നിന്നും പറന്നുയരുന്നതിനിടെയായിരുന്നു സംഭവം. 

പറക്കുന്നതിനിടെ ഹെലികോപ്ടറിന് നിയന്ത്രണം വിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വലത്തുവശത്തേക്ക് ആടിയുലയുന്നതും പിന്നീട് ഭൂമിയില്‍ സ്പര്‍ശിക്കാന്‍ പോകുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെയാണ് അപകടം ഒഴിവായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

നിയന്ത്രണം തിരിച്ചുപിടിച്ച് പൈലറ്റ് ഹെലികോപ്ടര്‍ പറത്തുകയായിരുന്നു. ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കായി എത്തിയതായിരുന്നു അമിത് ഷാ.