ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള പ്രതിഷേധവുമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെ ഹർജി നൽകി രാഹുൽ ഗാന്ധി. ഗ്യാനേഷിനെതിരെ ഗുരുതര ആരോപണങ്ങളുള്ള ഹർജി രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകരാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെ വൈകുന്നേരം 4.45 നായിരുന്നു ഹർജി സമർപ്പിച്ചത്. എസ് ഐ ആർ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്താണ് ഹർജി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പിലാക്കി എന്നടക്കമുള്ള ആരോപണങ്ങളും ഹർജിയിലുണ്ട്.
അതേസമയം രാജ്യതലസ്ഥാനത്തെ പ്രതിഷേധക്കടലാക്കി ഇന്ത്യ സഖ്യത്തിന്‍റെ 'ദില്ലി ചലോ' മാർച്ച് സുപ്രീം കോടതിക്ക് 200 മീറ്റർ ദൂരത്തിൽ പോലീസ് തടഞ്ഞു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. ജനക്കൂട്ടം നിയന്ത്രണാതീതമാണെന്നും പിന്‍വാങ്ങണമെന്ന് ഇന്ത്യ സഖ്യം നേതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു. ഡിസിപിയാണ് രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടത്. ഭഗവാന്‍ ദാസ് റോഡിലാണ് മാര്‍ച്ച് തടഞ്ഞത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് മുന്നോട്ടു നീങ്ങി. ഇത് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തിനും തള്ളിനും കടുത്ത സംഘർഷത്തിലേക്കും വഴിവെച്ചു. ട്രക്കിനുമുകളിലെ വേദിയില്‍ കയറി രാഹുലും പ്രിയങ്കയും പ്രതിഷേധിച്ചു. അതിനിടെ, നേതാക്കളെയും പ്രവർത്തകരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിത്തുടങ്ങിയിട്ടുണ്ട്.
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ ഘടക കക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്. രണ്ട് മണിയോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസിൽ കയറിയ ഇന്ത്യ സഖ്യ നേതാക്കൾ ബാരക്കമ്പ ജംഗ്ഷനടുത്ത് ബസിൽ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. ആദ്യം നടന്നു നീങ്ങിയ നേതാക്കൾ സുപ്രീംകോടതിയിലേക്ക് ഒരു കിലോമീറ്റർ മാത്രം അകലമുള്ള മണ്ടി ഹൗസിനടുത്ത് നിന്ന് തുറന്ന വാഹനത്തിലേറിയാണ് മാർച്ച് ചെയ്തത്. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ ബാരിക്കേഡുകൾ ഒരുക്കി കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ്, നേഹ ബോറ തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും സുപ്രീം കോടതി മാർച്ചിൽ അണിനിരക്കുന്നുണ്ട്. പൊലീസ് എവിടെ തടയുമോ അവിടെ മുതൽ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം. നേതാക്കൾക്കൊപ്പം ആയിരക്കണക്കിന് പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തുന്നുണ്ട്.
സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നിവേദനം നൽകാനാണ് ഇന്ത്യ സഖ്യത്തിന്‍റെ പദ്ധതി. രാജ്യത്തെ യുവജനങ്ങളും പൗരവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ - ജാതി - മത ഭേദമന്യേ ഭരണഘടന സംരക്ഷിക്കാനായി തങ്ങളോടൊപ്പം തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ രാജ്യത്തെ യുവജനങ്ങൾക്ക് നേരെ പൊലീസിന്റെയും ബി ജെ പി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടായതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.
ജനക്കൂട്ടം നിയന്ത്രണാതീതം, പിന്‍വാങ്ങണമെന്ന് പൊലീസ്; പ്രതിഷേധ മാര്‍ച്ച് സുപ്രീം കോടതിക്ക് സമീപം; സംഘര്‍ഷഭരിതം
