മുംബൈ: കേന്ദ്രസർക്കാരിനെ എതിർക്കുന്നതിന്റെയോ പ്രതിഷേധങ്ങളുടെയോ പേരിൽ കേസെടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. പോലീസ് മുഖ്യമന്ത്രിയുടെയോ , പ്രധാനമന്ത്രിയുടെയോ സേവകരല്ല, ജനങ്ങളുടെ സേവകരാണ്. കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പൗരന് അവകാശമില്ലേയെന്ന് ചോദിച്ച കോടതി, പൗരന്മാരെ അടിമകളാക്കുകയാണോയെന്നും ചോദ്യം ഉന്നയിച്ചു. എസ്ഡിപിഐ നേതാവ് നൽകിയ ഹർജിയിലാണ് കോടതി വിമർശനം ഉന്നയിച്ചത്.
കേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല. മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ നാടുകടത്തൽ നടപടി എങ്ങനെ സ്വീകരിക്കാൻ കഴിഞ്ഞു? കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പൗരന് അവകാശമില്ലേ ?. നിരവധി ചോദ്യപേപ്പറുകൾ ചോരുന്നു, പ്രതിഷേധിക്കുന്നവർക്ക് നേരെ കേസുകൾ ചുമത്തുന്നു. ഇതെന്താണ്? പൗരന് പ്രതിഷേധിക്കാൻ അവകാശമില്ലേയെന്നും ജസ്റ്റിസ് മാധവ് ജാംദാർ അധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചു.
കേന്ദ്രത്തിനെതിരേ മുദ്രാവാക്യം വിളിച്ചാൽ കേസെടുക്കാൻ ആകില്ല; പ്രതിഷേധിക്കാൻ പൗരന് അവകാശമില്ലേ? ; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി
