ഗുജറാത്ത് തീരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; രണ്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍

ഗുജറാത്ത് തീരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; രണ്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍


അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ ലഹരി വേട്ട. 173 കിലോ ലഹരിമരുന്നുമായി രണ്ട് ഇന്ത്യക്കാരാണ് അറസ്റ്റിലായത്. 

എന്‍ സി ബി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എ ടി എസ്) എന്നിവര്‍ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് ഇവര്‍ പിടിയിലായത്. 


പോര്‍ബന്തര്‍ തീരത്ത് അറബിക്കടലില്‍ സഞ്ചരിക്കുകയായിരുന്ന മത്സ്യ ബന്ധനത്തിനായി ഉപയോഗിക്കുന്ന ബോട്ടിലായിരുന്നു ലഹരി കടത്തിയത്. ഗുജറാത്ത് എ ടി എസ് കേസ് കൂടുതല്‍ അന്വേഷിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.


ഇവിടെ നിന്നും 600 കോടി രൂപ വിലമതിക്കുന്ന 86 കിലോഗ്രാം ലഹരിമരുന്നുമായി ഞായറാഴ്ച പാക് ബോട്ടില്‍ 14 പേരെ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം ഗുജറാത്തിലെ പോര്‍ബന്തര്‍ തീരം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 450 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടിയിരുന്നു.