ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട പ്രചാരണം അവസാനിച്ചു; അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് വെള്ളിയാഴ്ച

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട പ്രചാരണം അവസാനിച്ചു; അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് വെള്ളിയാഴ്ച


ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട  പോളിങിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യ പ്രചാരണം അവസാനിച്ചു. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശിങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഏപ്രില്‍ 19ന് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും വോട്ടര്‍മാരാകും ആദ്യ ഘട്ടത്തില്‍ ജനവിധി എഴുതുക.

റോഡ് ഷോയും റാലിയുമൊക്കെയായി പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ആവേശം തീര്‍ത്തു. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന അസമിലും ത്രിപുരയിലുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത റാലികള്‍. പശ്ചിമ യുപിയില്‍ നടന്ന റോഡ് ഷോയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തു.

ത്രിപുരയില്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചായിരുന്നു മോഡിയുടെ വാക്കുകള്‍. സിപിഎം ത്രിപുരയെ അഴിമതിയുടെ ഹബ്ബാക്കിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാമക്ഷേത്രം യാഥാര്‍ഥ്യമായതും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അസമിലെ നല്‍ബാരിയില്‍ നടന്ന റാലിയിയെ അഭിസംബോധന ചെയ്ത മോഡി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവസരങ്ങളുടെ വാതില്‍ തുറന്നത് ബിജെപി സര്‍ക്കാരാണെന്ന് പറഞ്ഞു.