മുംബൈ: അജിത് പവാറിനൊപ്പം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിന്‍ഡെയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കൂടാതെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈയിലെ ആസാദ് മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലായിരിക്കും സത്യപ്രതിജ്ഞ.
മഹായുതി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഫഡ്നാവിസ്, ഷിന്‍ഡെ, പവാര്‍ എന്നിവര്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കണ്ടു.