ടെസ്‌ലയുടെ ഇന്ത്യന്‍ സാധ്യതകള്‍

ടെസ്‌ലയുടെ ഇന്ത്യന്‍ സാധ്യതകള്‍


ന്യൂഡല്‍ഹി: ടെസ്ല സി ഇ ഒ ഇലോണ്‍ മസ്‌ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എക്‌സില്‍ പ്രഖ്യാപിച്ചു.  ടെസ്ലയുടെ അഭിലാഷ പദ്ധതി അനാച്ഛാദനം ചെയ്യുകയാണ് മസ്‌കിന്റെ ഇന്ത്യന്‍ സന്ദര്‍ശന ലക്ഷ്യമെന്നാണ് പറയപ്പെടുന്നത്. 

എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി സ്ഥാപിക്കുന്നതിന് രണ്ടു മുതല്‍ മൂന്നു ബില്യന്‍ ഡോളറോളം നിക്ഷേപമാണ് മസ്‌ക് ഇന്ത്യയിലേക്ക് ഇറക്കാന്‍ നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി മോഡിയുമായുള്ള കൂടിക്കാഴ്ച നടത്തിയ മസ്‌ക് ടെസ്ല ഇന്ത്യയിലുണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞിരുന്നു. 

ടെസ്ലയുമായി ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം  പ്രാദേശിക ഫാക്ടറിക്കായി നിക്ഷേപം നടത്തുന്ന വിദേശ കാര്‍ നിര്‍മ്മാതാക്കളുടെ പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകള്‍ക്ക് താരിഫ് ഇളവ് നല്‍കുമെന്ന നയം ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

മാര്‍ച്ച് 15ന് പ്രഖ്യാപിച്ച പുതിയ ഇലക്ട്രിക് വെഹിക്ക്ള്‍ നയപ്രകാരം ഏറ്റവും കുറഞ്ഞ വിലയും ഇന്‍ഷുറന്‍സുമുള്ള ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കും. പ്രാദേശിക ഉഹറവാദനം ആരംഭിക്കുന്നതിന് കുറഞ്ഞത് 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് പകരമായി അഞ്ച് വര്‍ഷത്തെ ഇളവാണ് അനുവദിക്കുക. പൂര്‍ണമായും ബില്‍റ്റ്-അപ്പ് കാറുകള്‍ക്ക് ഇന്ത്യ 100 ശതമാനം വരെയാണ് ഇറക്കുമതി തീരുവ ചുമത്തുന്നത്. 

ടെസ്ലയ്ക്ക് നിലവില്‍ യു എസിന് പുറത്ത് രണ്ട് വാഹന നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട് ജര്‍മനിയില്‍ ബെര്‍ലിനിനടുത്തും ചൈനയില്‍ ഷാങ്ഹായിലും.

ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ ആപ്പിളിനെ ലഭിച്ചതിന് ശേഷം ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം രാജ്യത്തിന്റെ മേക്ക്-ഇന്‍-ഇന്ത്യ പദ്ധതിക്ക് വലിയ ഉത്തേജനം നല്‍കുമ്പോള്‍ ടെസ്ലയ്ക്ക് ഇന്ത്യയും ധാരാളം വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്.

ശരാശരി 449,000 കാറുകളാണ് ടെസ്ല വിറ്റഴിച്ചതെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനിടെ വില്‍പ്പന പകുതിയിലധികമായി ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ടെസ്ലയുടെ അടുത്ത ഘട്ടത്തെ കുറിച്ച് പറയാന്‍ അവര്‍ക്ക് വളര്‍ച്ചയുടെ മികവുകളൊന്നുമില്ലെന്നാണ് ഡേറ്റാട്രെക് റിസര്‍ച്ചിന്റെ സഹസ്ഥാപകന്‍ നിക്കോളാസ് കോളസ് ബ്ലൂംബെര്‍ഗിനോട് പറഞ്ഞത്. 

ടെസ്ലയുടെ ഓഹരി ഈ വര്‍ഷം 30 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. 

ടെസ്ലയുടെ നിലവിലെ ഏറ്റവും വിലകുറഞ്ഞ മോഡലായ മോഡല്‍ 3 സെഡാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഏകദേശം 39,000 ഡോളറിനാണ് വില്‍പ്പന നടത്തുന്നത്. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ എന്‍ട്രി ലെവല്‍ വാഹനമായ മോഡല്‍ 2 25,000 ഡോളര്‍ മുതലാണ് വില ആരംഭിക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. 

10,000 ഡോളറില്‍ താഴെ വിലയുള്ള കാറുകള്‍ വിപണിയില്‍ നിറയുന്ന ചൈനീസ് വൈദ്യുത വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് ആഗോളതലത്തില്‍ ടെസ്ല കടുത്ത മത്സരത്തെയാണ് അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അവര്‍ തിരിച്ചടി നേരിടുന്നത്. 

എന്‍ട്രി ലെവല്‍ വാഹനങ്ങളില്‍ നിന്നുള്ള ലാഭം ചൂഷണം ചെയ്യുക എന്നത് ഏതൊരു വാഹന നിര്‍മ്മാതാക്കള്‍ക്കും വെല്ലുവിളിയാണ്. മസ്‌ക് ഒരിക്കല്‍ തന്റെ സ്വപ്നം എന്ന് വിളിച്ചിരുന്നെങ്കിലും കടുത്ത മത്സരമാണ് പ്രസ്തുത ശ്രേണി നേരിടുന്നത്.

ടെസ്ല അതിന്റെ ഉയര്‍ന്ന പരീക്ഷണാത്മക സൈബര്‍ട്രക്ക്, വിലയേറിയ ഇലക്ട്രിക് പിക്കപ്പ് വികസിപ്പിക്കാന്‍ വര്‍ഷങ്ങളോളം ചെലവഴിച്ചപ്പോള്‍ ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ താങ്ങാനാവുന്ന ഇലക്ട്രിക് വാഹനങ്ങല്‍ നിര്‍മിച്ച് മുന്നേറിയാണ് വിപണി വിഹിതം പിടിച്ചെടുക്കുന്നത്. 

ടെസ്ലയുടെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ ചൈനീസ് ഇവികള്‍ കുതിച്ചുയര്‍ന്നപ്പോള്‍ റോക്കറ്റ് നിര്‍മ്മാതാക്കളായ സ്പേസ് എക്സ്, ബ്രെയിന്‍-ചിപ്പ് ഡെവലപ്പര്‍ ന്യൂറലിങ്ക്, 2022-ല്‍ മസ്‌ക് സ്വന്തമാക്കിയ സോഷ്യല്‍ മീഡിയ ഭീമന്‍ എക്സ് എന്നിവ ഉള്‍പ്പെടുന്ന തന്റെ വിശാലമായ സാമ്രാജ്യത്തിലായിരുന്നു മസ്‌കിന്റെ ശ്രദ്ധ. മസ്‌കിന്റെ അസ്ഥിരമായ മാനേജ്മെന്റിന് കീഴില്‍ പഴയ ട്വിറ്ററിന് വരുമാനവും പരസ്യദാതാക്കളും നഷ്ടപ്പെട്ടതോടെ പുതിയ എക്‌സിന് മൂല്യത്തിന്റെ ഭൂരിഭാഗവും കുറഞ്ഞു.

2030-ഓടെ 20 ദശലക്ഷം വാഹനങ്ങള്‍ വില്‍ക്കാന്‍ ടെസ്ല ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് 2020-ല്‍ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ടൊയോട്ട ഇപ്പോള്‍ വില്‍ക്കുന്നതിന്റെ ഇരട്ടിയാണത്. എന്നാല്‍ മോഡല്‍ 2 ഇല്ലാതായതോടെ കാര്യങ്ങള്‍ അവിടെ എത്തുമോ എന്നതിന് വ്യക്തതയില്ല.

ഇന്ത്യയിലെ വമ്പന്‍ കാര്‍ വിപണിയില്‍ എസ് യു വികളോടുള്ള പുതിയ സ്‌നേഹത്തോടെ ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യാനായാല്‍ ആവശ്യമായ വളര്‍ച്ച ലഭിക്കും. 

ഓട്ടോമോട്ടീവ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം സമാഹരിച്ച ഡേറ്റ പ്രകാരം ആഭ്യന്തര ഇലക്ട്രിക് പാസഞ്ചര്‍ വാഹന വില്‍പ്പന അതിവേഗമാണ് കുതിക്കുന്നത്.പ്രാദേശിക ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ മോട്ടോഴ്ലായമ് ആധിപത്യം പുലര്‍ത്തുന്നത്. തുടര്‍ന്ന് എം ജി മോട്ടോര്‍ ഇന്ത്യയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമാണുള്ളത്. തങ്ങളുടെ പോര്‍ട്ട്ഫോളിയോയിലെ ഇലക്ട്രിക് വാഹന വിഹിതം അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 ശതമാനമായി വര്‍ധിക്കുകയും 2030ഓടെ 50 ശതമാനമായി ഉയരുകയും ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്സ് 2023ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനും ചാര്‍ജ്ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍, ബാറ്ററി വിലയിടിവ്, ഉപഭോക്തൃ അവബോധം വര്‍ധിപ്പിക്കല്‍ എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വൈദ്യുത വാഹനങ്ങളുടെ ശക്തമായ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇത് പുതിയ മോഡലുകളുടെ എണ്ണത്തില്‍ വര്‍ധനവിന് കാരണമായി. അതോടെ ഉപഭോക്താക്കള്‍ക്ക് വിശാലമായ തെരഞ്ഞെടുപ്പിനുള്ള അവസരം ലഭിക്കും. 

20 ലക്ഷം രൂപയുടെ കാര്‍ ഇവിടെ നിര്‍മ്മിക്കുകയാണെങ്കില്‍ ബുദ്ധിമുട്ട് നേരിടുന്ന ടെസ്ലയ്ക്ക് വന്‍ വളര്‍ച്ചാ സാധ്യതയുള്ള ഇന്ത്യയുടെ നവീന വിപണി വളരെ ഗുണം ചെയ്യും.

തങ്ങളുടെ വിലകുറഞ്ഞ ഇലക്ട്രിക് വാഹനങ്ങള്‍  ഉപയോഗിച്ച് ഇന്ത്യയില്‍ ടെസ്ലയെ കീഴടക്കാന്‍ കഴിയുന്ന പുതിയ ഇലക്ട്രിക് വാഹന നയത്തിന് ശേഷം ചൈനീസ് കമ്പനികള്‍ ഇന്ത്യയിലേക്ക് കുതിക്കുന്നതിനെക്കുറിച്ച് ആശങ്കകള്‍ ഉണ്ടെങ്കിലും ചൈനീസ് നിക്ഷേപങ്ങളെ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നിരുത്സാഹം കണക്കിലെടുക്കുമ്പോള്‍ വലിയ സാധ്യതകളില്ല. 

ഇന്ത്യ ടെസ്ലയ്ക്ക് താങ്ങാനാവുന്നതും മറ്റ് മോഡലുകള്‍ക്കും വലിയ സാധ്യതകളുള്ള ഒരു വിപണി വാഗ്ദാനം ചെയ്യുന്നു.