നരേന്ദ്ര മോഡിയെ ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നരേന്ദ്ര മോഡിയെ ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഉത്തര്‍പ്രദേശിലെ പിലിബിത്തില്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.

ദൈവത്തിന്റേയും ആരാധനാലയങ്ങളുടെയും പേരില്‍ വോട്ട് ചോദിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സച്ചിന്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.