ന്യൂഡല്‍ഹി: ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐ എ എസ്) ഉദ്യോഗസ്ഥയായ പൂജ മനോരമ ദിലീപ് ഖേദ്കറിന്റെ 2022ലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ നേട്ടം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു പി എസ് സി) റദ്ദാക്കി. ഭാവിയില്‍ പരീക്ഷകളില്‍ പങ്കെടുക്കുന്നതും വിലക്കി.
പരീക്ഷാ ചട്ടങ്ങളില്‍ അനുവദനീയമായ പരിധിക്കപ്പുറം അസ്ഥിത്വം ഉള്‍പ്പെടെ വ്യാജമാക്കിയാണ് പൂജ പരീക്ഷ എഴുതിയതെന്ന് ജൂലൈ 18ന് യു പി എസ് സി ഖേദ്കറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ജൂലൈ 25നകം നോട്ടീസിന് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആഗസ്ത് 4 വരെ പൂജ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നുവെങ്കിലും ജൂലൈ 30 വരെയാണ് സമയം അനുവദിച്ചത്.