ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ വിസ രഹിത യാത്രയില്‍ രണ്ടു രാജ്യങ്ങള്‍ ഒഴിവായി; ഒരു രാജ്യം പുതുതായി വന്നു

ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ വിസ രഹിത യാത്രയില്‍ രണ്ടു രാജ്യങ്ങള്‍ ഒഴിവായി; ഒരു രാജ്യം പുതുതായി വന്നു


ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് വിസ രഹിത യാത്ര അനുവദിക്കുന്നതില്‍ രണ്ട് രാജ്യങ്ങള്‍ ഒഴിവായി. ഇറാനും ബൊളീവിയയുമാണ് ഇന്ത്യക്കാര്‍ക്ക് ഫ്രീ വിസ നഷ്ടമായ രാജ്യങ്ങള്‍. 2025 നവംബറിലാണ് ഇറാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവരുടെ സൗജന്യ വിസ റദ്ദാക്കിയത്. വ്യാജ തൊഴില്‍ വിസയില്‍ ഇറാനില്‍ എത്തുന്നുവെന്നും ഇവരില്‍ പലരേയും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് ഇറാന്‍ സൗജന്യ വിസ റദ്ദാക്കിയത്. 

ബൊളീവിയ 2026 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രികരെ ഇ വിസയിലേക്ക് മാറ്റി. ഇതോടെ വിസയ്ക്കായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണമെന്നും ആവശ്യമായ രേഖകള്‍ മുന്‍കൂട്ടി നല്‍കി അനുമതി നേടുകയും വേണം. യാത്രക്ക് മുന്‍പ് ഇത്തരം അനുമതി ഉറപ്പാക്കേണ്ടി വന്നതോടെയാണ് ബൊളീവിയ സൗജന്യ വിസയില്‍ നിന്ന് പിന്മാറിയത്. ബൊളീവിയ പട്ടികയില്‍ നിന്ന് ഒഴിവായതോടെ 2026 ജനുവരിയില്‍ 55 രാജ്യങ്ങളായി കുറഞ്ഞു. എന്നാല്‍ ഫെബ്രുവരിയില്‍ ഗാംബിയ സൗജന്യ വിസ പട്ടികയില്‍ വന്നതോടെ രാജ്യങ്ങള്‍ 56 ആയി വര്‍ധിച്ചു. എങ്കിലും 2025ലുണ്ടായിരുന്ന 57 രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ എത്തിയിട്ടില്ല.