റിയാദില്‍ തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള 34 കോടി രൂപ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി

റിയാദില്‍ തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള 34 കോടി രൂപ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി


കോഴിക്കോട്: റിയാദില്‍ തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള മോചനദ്രവ്യം വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്ന് വ്യാഴം ഉച്ചയോടെ പണം ട്രാന്‍സ്ഫര്‍ ചെയ്തതായി അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. റഹീമിന്റെ മോചനത്തിനായുള്ള ഒന്നര കോടി റിയാല്‍(34 കോടി രൂപ) ആണ് കൈമാറിയത്. ക്രൗഡ് ഫണ്ടിങ് വഴി സമാഹരിച്ച തുക സ്വീകരിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. തുക റിയാദിലെ ഇന്ത്യന്‍ എംബസി യുവാവിന്റെ കുടുംബത്തിന് കോടതി മുഖാന്തിരം കൈമാറും

ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിര്‍ദേശം ബുധനാഴ്ച്ച വൈകീട്ടാണ് റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന അഫിഡവിറ്റും റഹീമിന്റെ കുടുംബം എംബസിയിലെത്തിച്ചു.

വൈകാതെ തന്നെ എംബസി കോടതിയുടെ പേരിലുള്ള സെര്‍ട്ടിഫൈഡ് ചെക്ക് ഗവര്‍ണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടന്‍ അനുരഞ്ജന കരാറില്‍ ഒപ്പ് വെക്കാന്‍ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ അല്ലെങ്കില്‍ കോടതി സാക്ഷ്യപ്പെടുത്തിയ പവര്‍ ഓഫ് അറ്റോണിയുള്ള വക്കീലോ ഗവര്‍ണറേറ്റ് മുമ്പാകെ ഹാജരാകും.