79.82 കോടി രൂപ മൊത്ത ലാഭവിഹിതം സര്‍ക്കാരിന് കൈമാറി സിയാല്‍

79.82 കോടി രൂപ മൊത്ത ലാഭവിഹിതം സര്‍ക്കാരിന് കൈമാറി സിയാല്‍


കൊച്ചി: 2024-25 സാമ്പത്തിക വര്‍ഷത്തെ മൊത്ത ലാഭവിഹിതമായ 79.82 കോടി രൂപ സിയാല്‍ സര്‍ക്കാരിന് കൈമാറി. സിയാല്‍ ഡയറക്ടര്‍മാരായ മന്ത്രി പി. രാജീവ്, മന്ത്രി കെ. രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്. ചടങ്ങില്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ്, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ് എന്നിവരും പങ്കെടുത്തു.

സിയാലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വരുമാനവും ലാഭവും രേഖപ്പെടുത്തിയ വര്‍ഷമാണിത്. കമ്പനിയുടെ മൊത്ത വരുമാനം 1,142 കോടി രൂപയും ലാഭം 489.84 കോടി രൂപയുമാണ്. നിക്ഷേപകര്‍ക്കായി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്ത 50 ശതമാനം ലാഭവിഹിതം 2025 സെപ്റ്റംബര്‍ 27ന് നടന്ന വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. 25 രാജ്യങ്ങളില്‍ നിന്നായി 33,000 നിക്ഷേപകരാണ് സിയാലിനുള്ളത്. ഇതില്‍ ഏറ്റവും വലിയ നിക്ഷേപകനായ സംസ്ഥാന സര്‍ക്കാരിന് 33.38 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

ചിത്രവിവരണം: സിയാല്‍ ഡയറക്ടര്‍മരായ മന്ത്രി പി. രാജീവ്, മന്ത്രി കെ. രാജന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറുന്നു. മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ്, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ് എന്നിവര്‍ സമീപം