ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഡൽഹി പൊലീസ് വിട്ടയച്ചു. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പിണറായിയെ വിട്ടയച്ചത്.
രാവിലെ പത്തരക്കാണ് പിണറായിയെ കസ്റ്റഡിയിലെടുത്തതാണ്. എട്ട് മണിക്കൂറിന് ശേഷമാണ് പൊലീസ് വിട്ടയച്ചത്. പത്തരക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് ഡൽഹി പൊലീസ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഡൽഹി പൊലീസ് നടപടിക്കെതിരെ പുറത്തിറങ്ങിയ പിണറായി രൂക്ഷ വിമർശനം അഴിച്ചുവിട്ടു.
മൂന്നര മണിക്കൂറോളം തന്നെ വാഹനത്തിൽ കറക്കിയ ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് പിണറായി ചൂണ്ടിക്കാട്ടി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. വിചിത്ര നടപടികളാണ് പൊലീസ് സ്വീകരിച്ചത്. ഇത്തരത്തിൽ ചെയ്താൽ പ്രതിഷേധം തണുപ്പിക്കാമെന്ന് പൊലീസ് കരുതണ്ട. ഗ്യാനേഷ് രാജിവയ്ക്കും വരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും പിണറായി അഭിപ്രായപ്പെട്ടു.
ഒരു പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുവരാനാണെങ്കില്‍ ഇത്ര സമയം എടുക്കണോ? എന്തിനാണ് മൂന്നര മണിക്കൂര്‍ സമയം റോഡിലൂടെ കറക്കിയതെന്നറിയില്ല. വളടെ വിചിത്രമായ അനുഭവമാണ് ഉണ്ടായത്. ഇതിനിടെ ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ 10 മിനിറ്റ് ചെലവഴിച്ചു. രാജ്യത്ത് ജനാധിപത്യവിരോധത്തിനെതിരായ വികാരം ശക്തിപ്പെട്ടു വരുകയാണ്. ഈ പ്രതിഷേധത്തില്‍ ഇത്തരത്തില്‍ പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രക്ഷോപം കരുത്തോടെ വളര്‍ന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഉന്നതാധികാരികളുടെ നിര്‍ദേശം അനുസരിച്ചാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു സമീപനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 'മൂന്നര മണിക്കൂര്‍ സമയം ഒരു ചെറിയ വാഹനത്തില്‍ ഇട്ട് കറക്കുകയല്ലേ, ഈ സമീപനത്തില്‍ യോചിക്കാന്‍ കഴിയില്ല. വാഹനത്തില്‍ നല്ല രീതിയില്‍ സംസാരിച്ചുവെന്നത് കൊണ്ട് സമീപനം നല്ലതാണെന്ന് പറയാനാകില്ല. പ്രക്ഷോപത്തെ അടിച്ചമര്‍ത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതുകൊണ്ടൊന്നും പ്രക്ഷോപത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല. കൂടുതല്‍ ശക്തിയോടെ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
8 മണിക്കൂർ നീണ്ട കസ്റ്റഡി, ഒടുവിൽ പിണറായി വിജയനെ ഡൽഹി പോലീസ് വിട്ടയച്ചു; പോലീസിനെതിരെ രൂക്ഷവിമർശനം, സമരം തുടരുമെന്ന് പ്രഖ്യാപനം
