കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് നിയമവിരുദ്ധമെന്ന് കാട്ടിയാണ് ഹര്‍ജി. എസ് ഐ ടിയുടെ നടപടിക്രമങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം. മതിയായ കാരണങ്ങളില്ലാതെയാണ് അറസ്റ്റെന്നും പങ്കജ് ഭണ്ഡാരി വാദിക്കുന്നു.
ഹര്‍ജിയില്‍ ഹൈക്കോടതി എസ് ഐ ടിയോട് വിശദീകരണം തേടി. ഒരാഴ്ചക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
