നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അപൂര്‍വയിനം പക്ഷികളെ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്.
അപൂര്‍വം ഇനത്തില്‍പെട്ട 14 പക്ഷികളെയാണ് കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടിയത്. മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. പ്രതികളെ ചോദ്യം ചെയ്ത കസ്റ്റംസിനോട് പക്ഷികളെ ചിലര്‍ക്ക് കൈമാറാനായി മറ്റുചിലര്‍ തങ്ങളെ ഏല്‍പ്പിച്ചതാണ് എന്നാണ് ഇവര്‍ പറഞ്ഞത്. 75,000 രൂപയാണത്രെ ഇവര്‍ക്ക് പ്രതിഫലം പറഞ്ഞിരുന്നത്.
വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പ്പെട്ട 14 പക്ഷികളെയാണ് കടത്താന്‍ ശ്രമിച്ചത്. പക്ഷികളെ എങ്ങോട്ടാണ് കടത്താന്‍ ശ്രമിച്ചതെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഞായറാഴ്ച തായ്ലന്റില്‍ നിന്നും വന്നിറങ്ങിയ രണ്ടുപേരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
കസ്റ്റംസും വനം വകുപ്പും പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. പക്ഷികളുടെ ആരോഗ്യനില പരിശോധിക്കുന്നതിനും പരിചരണത്തിനുയമായി വെറ്ററിനറി ഡോക്ടര്‍മാരുടെയും പക്ഷി വിദഗ്ധരുടെയും ഏല്‍പിച്ചു. കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്‌സുകളിലുമായിട്ടായിരുന്നു പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്.