കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തേക്ക്. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ജംഷദ്പുര്‍ എഫ് സിയോട് ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍ കുരുങ്ങി (1-1).
കളിയുടെ 35-ാം മിനിറ്റില്‍ കോറൗ സിങ്ങിന്റെ ട്രക്കിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സിനെ മിലോസ് ഡ്രിന്‍സിച്ചിന്റെ (86) സെല്‍ഫ് ഗോളാണ് ചതിച്ചത്. 22 മത്സരങ്ങളില്‍ 25 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. മാര്‍ച്ച് ഏഴിന് മുംബൈ സിറ്റി എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.