ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ത്യ പാകിസ്താനിലേക്കില്ല

ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ത്യ പാകിസ്താനിലേക്കില്ല


മുംബൈ: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന് ഇന്ത്യ. പാകിസ്താനാണ് ടൂര്‍ണമെന്റിന്റെ ആതിഥേയര്‍. എന്നാല്‍ തങ്ങളുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്തണമെന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. 

പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ ടീമില്ലെന്ന കാര്യം ഇതിനകം ബി സി സി ഐ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഔദ്യോഗികമായി അറിയിച്ചു.  ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലേക്കു മാറ്റുമെന്ന് സൂചനയുണ്ട്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ തയ്യാറാക്കിയ മത്സരക്രമം അനുസരിച്ച് ലാഹോറിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്.

ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മത്സരം ക്രമം ഇതുവരേയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ചയായിരുന്നു ഷെഡ്യൂള്‍ പുറത്തിറക്കേണ്ടിയിരുന്നത്.

2025 ഫെബ്രുവരി 19നാണ് ചാംപ്യന്‍സ് ട്രോഫി തുടങ്ങുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. ഏകദിന ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.