ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ജാവലിന്‍ താരം ഡി പി മനുവിനെ നാലുവര്‍ഷത്തേക്ക് വിലക്കി. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് (നാഡ) താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.
2023ല്‍ ബംഗളൂരുവില്‍ നടന്ന അത്ലറ്റിക്‌സ് മീറ്റിനിടെ മനുവിനെ പരിശോധിച്ചപ്പോള്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ മനുവിനെ നാഡ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
മീഥൈല്‍ ടെസ്റ്റോസ്റ്റിറോണിന്റെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്. കായിക പ്രകടനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി താരങ്ങള്‍ മരുന്ന് ഉപയോഗിക്കുന്നതായി മുമ്പും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2023ല്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ താരം കൂടിയാണ് 25കാരനായ മനു.