പശ്ചിമ ബംഗാളില്‍ നിപ ബാധിച്ച് 25കാരി നഴ്സ് മരിച്ചു

പശ്ചിമ ബംഗാളില്‍ നിപ ബാധിച്ച് 25കാരി നഴ്സ് മരിച്ചു


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിപ ബാധിച്ച് 25 വയസ്സുള്ള നഴ്സ് മരിച്ചു. നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ബാരസത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

നഴ്സ് അടുത്തിടെ നിപ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നുവെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയും ലൈഫ് സപ്പോര്‍ട്ട് സംവിധാനത്തില്‍ തുടരുകയുമായിരുന്നു. ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയതനുസരിച്ച് മരണം നിപ വൈറസ് മൂലമെന്നല്ല, വൈറസ് ബാധയെ തുടര്‍ന്ന് ഉണ്ടായ സങ്കീര്‍ണതകളാണ് ആരോഗ്യനില വഷളാക്കാന്‍ കാരണമായതെന്നാണ് പറയുന്നത്. 

നിപ വൈറസ് ബാധിച്ചിരുന്ന രണ്ട് നഴ്സുമാരില്‍ ഒരാളായിരുന്നു മരിച്ച യുവതിയെന്നും ആഴ്ചകളായി ചികിത്സയില്‍ തുടരുകയായിരുന്ന അവര്‍ അടുത്തിടെ വൈറസില്‍ നിന്ന് മോചിതയായെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

രോഗബാധിതനായ രണ്ടാമത്തെയാളായ പുരുഷ നഴ്സ് ജനുവരിയില്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടിരുന്നു. എന്നാല്‍ വനിതാ നഴ്സിന്റെ ആരോഗ്യനില വഷളായി തുടരുകയായിരുന്നു. ദീര്‍ഘകാലം ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ കഴിയേണ്ടിവന്ന അവരെ ബുധനാഴ്ച വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.ായി അറിയിച്ചിട്ടുണ്ട്.