ഇര്‍ഫാന്‍ ഹബീബിനെതിരെ ആക്രമണ ശ്രമം

ഇര്‍ഫാന്‍ ഹബീബിനെതിരെ ആക്രമണ ശ്രമം


ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘടന ഐസ നടത്തിയ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനു നേരെ ആക്രമണ ശ്രമം. പരിപാടിക്കിടെ വെള്ളം നിറച്ച ബക്കറ്റ് അദ്ദേഹത്തിന് നേരെ എറിയുകയായിരുന്നു.

ആക്രമണത്തിനു പിന്നില്‍ എ ബി വി പിയാണെന്ന് ഐസ ആരോപിച്ചു. ആക്രമണ ശ്രമത്തിന് ശേഷവും പരിപാടി തുടര്‍ന്നു.