ന്യൂയോര്‍ക്ക്: വാനനിരീക്ഷകര്‍ക്ക് വിരുന്നൊരുക്കി ഫെബ്രുവരി 26ന് ഗ്രഹ പരേഡ് അഥവാ അപൂര്‍വ ഗ്രഹനിരയെത്തുന്നു. ഒരേ സമയത്ത് നിരവധി ഗ്രഹങ്ങള്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന പ്രതിഭാസമാണ് അപൂര്‍വ്വ ഗ്രഹനിര.
കഴിഞ്ഞ വര്‍ഷം ചൊവ്വ, വ്യാഴം, യൂറാനസ്, നെപ്റ്റിയൂണ്‍, ശുക്രന്‍, ശനി എന്നിവ ഒരേസമയം രാത്രിയാകാശത്ത് ഉണ്ടായിരുന്നെങ്കിലും അവയില്‍ നാല് ഗ്രഹങ്ങള്‍ മാത്രമേ വ്യക്തമായി കാണാനായിരുന്നുള്ളു.
ഈ വര്‍ഷം ഫെബ്രുവരി 28ന് ആകാശത്ത് ആറു ഗ്രഹങ്ങളാണ് ഒരേ സമയം പ്രത്യക്ഷപ്പെടുക. ചൊവ്വയ്ക്ക് പകരം ബുധനായിരിക്കും ഈ വര്‍ഷം ആകാശത്തുണ്ടാവുക.
ഫെബ്രുവരി 28 ശനിയാഴ്ച വൈകിട്ട് ആകാശത്ത് ആറു ഗ്രഹങ്ങള്‍ ഒന്നിച്ചു കാണാമെന്നാണ് വാച്ച് ദ സ്‌കൈസ് ബ്ലോഗില്‍ അലിസ്സ ലീ എഴുതിയത്. ബുധന്‍, ശുക്രന്‍, നെപ്റ്റിയൂണ്‍, ശനി, യുറാനസ്, വ്യാഴം എന്നിവയാണവ. സ്ന്ധ്യയ്ക്ക് പിന്നാലെയാണ് ആകാശത്ത് ഇവ വരിവരിയായി കാണപ്പെടുക.
പടിഞ്ഞാറ് ദിശയില്‍ തടസ്സങ്ങളില്ലാത്ത അവസ്ഥയും തെളിഞ്ഞ ആകാശവുമാണെങ്കില്‍ ചിലത് നഗ്നനേത്രങ്ങള്‍കൊണ്ടും ബൈനോക്കുലര്‍ ഉപയോഗിച്ച് മുഴുവന്‍ ഗ്രഹങ്ങളേയും സൂര്യാസ്തമയത്തിന് ശേഷം ഏകദേശം അരമണിക്കൂര്‍ നേരത്തേക്ക് കാണാനാവും. നാല് ഗ്രഹങ്ങള്‍ സൂര്യനോട് വളരെ അടുത്ത നിലയിലായതിനാല്‍ വെളിച്ചം കുറഞ്ഞ സമയത്ത് മാത്രമേ കാണാനാവുകയുള്ളു. ശുക്രനും ബുധനും അതിനു മുകളില്‍ ശനി, വ്യാഴം, യുറാനസ്, നെപ്റ്റിയൂണ്‍ എന്നക്രമത്തിലാണുണ്ടാവുക.
വാന നിരീക്ഷകര്‍ക്ക് പ്രതീക്ഷയുള്ള വര്‍ഷമാണ് 2026. ഫെബ്രുവരിയിലെ അപൂര്‍വ്വ ഗ്രഹനിരയ്ക്ക് പുറമേ ഏപ്രിലില്‍ ചൊവ്വ പ്രഭാതാകാശത്തില്‍ പ്രത്യക്ഷപ്പെടും. മാര്‍ച്ച് അവസാനം മുതല്‍ ശുക്രന്‍ അതീവ തിളക്കമുള്ള സായാഹ്ന നക്ഷത്രംമായി മാറും.
ജൂണ്‍ 9ന് ശുക്രനും വ്യാഴവും ബുധനും കാണാനാവും.
