പാരീസ്: ഒളിംപിക് ഗുസ്തി ഫൈനലില്‍ മത്സരിക്കാനുള്ള യോഗ്യതയുമായി ബന്ധപ്പെട്ട് വിനേഷ് ഫോഗട്ട് നല്‍കിയ ഹര്‍ജിയില്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട് (സിഎഎസ്) വിധി ഓഗസ്റ്റ് 16ന്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് വിധി പറയുക. മൂന്നാം തവണയാണ് കായിക കോടതി വിഷയത്തില്‍ സമയം നീട്ടി ചോദിക്കുന്നത്.
വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നല്‍കണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ അപേക്ഷ.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെയും യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങിന്റെയും തീരുമാനത്തെ ചോദ്യം ചെയ്താണ് വിനേഷ് ഫോഗട്ടും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അപ്പീല്‍ നല്‍കിയിരുന്നത്.