ടെക്സാസ് ഇമിഗ്രേഷന്‍ നിയമം അപ്പീല്‍ കോടതി താത്ക്കാലികമായി നിര്‍ത്തിവെച്ചു

ടെക്സാസ് ഇമിഗ്രേഷന്‍ നിയമം അപ്പീല്‍ കോടതി താത്ക്കാലികമായി നിര്‍ത്തിവെച്ചു


ടെക്‌സാസ്: നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നുവെന്ന് സംശയിക്കുന്ന ആളുകളെ അറസ്റ്റ് ചെയ്യാനും തടങ്കലില്‍ വയ്ക്കാനും സംസ്ഥാന ഉദ്യോഗസ്ഥരെ അനുവദിക്കുന്ന വിവാദമായ ടെക്‌സാസ് നിയമം ഫെഡറല്‍ അപ്പീല്‍ കോടതി താത്ക്കാലികമായി നിര്‍ത്തിവെച്ചു. 

എസ്ബി 4 എന്നറിയപ്പെടുന്ന നിയമം 2-1 വോട്ടിലാണ് തടയല്‍ തുടരുന്നതെന്ന് കോടതി അറിയിച്ചു. അതേസമയം ഇത് യു എസ് ഭരണഘടനയെ ലംഘിക്കുന്നുണ്ടോ എന്ന ചോദ്യവും കോടതി പരിഗണിക്കുന്നുണ്ട്. ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് പൊതുവെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്.

അനിശ്ചിതത്വമുണ്ടായ ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് എസ് ബി 4 നിയമം അനുവദിക്കില്ലെന്ന കോടതിയുടെ തീരുമാനം പുറത്തുവരുന്നത്. 

അഞ്ചാമത്തെ യു എസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതി ചീഫ് ജഡ്ജ് പ്രിസില്ല റിച്ച്മാന്‍ എഴുതിയ ഭൂരിപക്ഷ അഭിപ്രായത്തില്‍ നിയമം ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞെങഅകിലും ധനസഹായത്തിന്റെ അഭാവവും രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും അവശേഷിക്കുകയാണെന്നും ടെക്‌സസ്, കുലീനമായും പ്രശംസനീയമായും ചിലത് പറയുകയാണെന്നും പറഞ്ഞു. 

എന്നാല്‍ ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും കീഴിലല്ലാതെ ടെക്‌സാസിന് ചുവടുവെക്കാന്‍ സാധ്യമല്ലെന്നും യു എസിന് നിക്ഷിപ്തമായ അധികാരങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ച സര്‍ക്യൂട്ട് ജഡ്ജി ഇര്‍മ കാരിലോ റാമിറെസും റിച്ച്മാനോടൊപ്പം ചേര്‍ന്നു.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബെഞ്ചിലേക്ക് നിയമിച്ച സര്‍ക്യൂട്ട് ജഡ്ജി ആന്‍ഡ്രൂ ഓള്‍ഡ്ഹാം ടെക്‌സാസിനെ നിയമം നടപ്പിലാക്കാന്‍ അനുവദിക്കുമായിരുന്നുവെന്ന് ദീര്‍ഘമായ വിയോജിപ്പില്‍ എഴുതി. നിയമം അസാധുവാക്കാനുള്ള തന്റെ സഹപ്രവര്‍ത്തകരുടെ താത്പര്യത്തെ അതിശയകരമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. 

സംസ്ഥാനം നിസ്സഹായമാണെന്നും ടെക്‌സസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കാരണം കോണ്‍ഗ്രസ് എല്ലാം ചെയ്തിട്ടുണ്ടെന്നും എന്നിട്ടും ഫെഡറല്‍ നോണ്‍- എന്‍ഫോഴ്‌സ്‌മെന്റ് അര്‍ഥമാക്കുന്നത് കോണ്‍ഗ്രസിന്റെ തീരുമാനം ഒന്നുമല്ലെന്നുമാണെന്ന് ഓള്‍ഡ്ഹാം എഴുതി. മുമ്പിലുള്ള  തര്‍ക്കം തികച്ചും സാങ്കല്‍പ്പികമാണെങ്കിലും തീരുമാനത്തിന്റെ അനന്തരഫലങ്ങള്‍ വളരെ യഥാര്‍ഥമായിരിക്കുമെന്നും ഓള്‍ഡ്ഹാം എഴുതി.

ഡിസംബറില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് നിയമത്തില്‍ ഒപ്പുവെച്ച എസ്ബി 4 ടെക്‌സാസില്‍ അനധികൃതമായി പ്രവേശിക്കുന്നത് സംസ്ഥാന കുറ്റകൃത്യമാക്കുകയും കുടിയേറ്റക്കാരെ നാടുകടത്താന്‍ ഉത്തരവിടാന്‍ സംസ്ഥാന ജഡ്ജിമാരെ അനുവദിക്കുകയും ചെയ്യുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഫെബ്രുവരി അവസാനത്തോടെ യു എസ് ജില്ലാ ജഡ്ജി ഡേവിഡ് അലന്‍ എസ്ര ഇത് തടഞ്ഞിരുന്നു. ഈ നടപടി 'ഓരോ സംസ്ഥാനത്തിനും അതിന്റേതായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പാസാക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇമിഗ്രേഷന്‍, സ്വദേശിവല്‍ക്കരണം, നീക്കം ചെയ്യല്‍ എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ ദീര്‍ഘകാല അധികാരത്തെ എസ്ബി 4 നേരിട്ട് വെല്ലുവിളിക്കുന്നുവെന്ന് എസ്ര പ്രാഥമിക ഉത്തരവില്‍ എഴുതി. 

ടെക്‌സസ് അപ്പീല്‍ നല്‍കിയതിനാല്‍ നിരോധനാജ്ഞ അംഗീകരിക്കണമോയെന്ന കാര്യത്തില്‍ അപ്പീല്‍ കോടതി ഏപ്രില്‍ മൂന്നിന് വാദം കേള്‍ക്കും. 

ടെക്സാസിന് ചൊവ്വാഴ്ചത്തെ തീരുമാനത്തിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാം. അല്ലെങ്കില്‍ തത്ക്കാലം നിയമം നടപ്പിലാക്കാനുള്ള അഭ്യര്‍ഥന അവലോകനം ചെയ്യാന്‍ അഞ്ചാം സര്‍ക്യൂട്ടിനോട് ആവശ്യപ്പെടാം. എന്നാല്‍ അടുത്ത ആഴ്ചയിലെ ഹിയറിംഗ്  കണക്കിലെടുത്ത് രണ്ട് കാര്യങ്ങള്‍ക്കും സാധ്യതയില്ല.

എസ്ബി 4 ന്റെ വെല്ലുവിളികളില്‍ ബൈഡന്‍ ഭരണകൂടവും രണ്ട് കുടിയേറ്റ അഭിഭാഷക ഗ്രൂപ്പുകളും എല്‍ പാസോ കൗണ്ടിയും ഉള്‍പ്പെടുന്നു.