ക്രിപ്‌റ്റോകറന്‍സി എഫ് ടി എക്‌സ് സ്ഥാപകന്‍ സാം ബാങ്ക്മാന്‍ ഫ്രൈഡിന് 25 വര്‍ഷം തടവ്

ക്രിപ്‌റ്റോകറന്‍സി എഫ് ടി എക്‌സ് സ്ഥാപകന്‍ സാം ബാങ്ക്മാന്‍ ഫ്രൈഡിന് 25 വര്‍ഷം തടവ്


മാന്‍ഹട്ടന്‍: ക്രിപ്റ്റോകറന്‍സി വ്യവസായത്തിലെ സാന്നിധ്യവും ക്രിപ്റ്റോകറന്‍സി ഡെറിവേറ്റീവ് എക്സ്ചേഞ്ചായ എഫ് ടി എക്സിന്റെ സ്ഥാപകനും സി ഇ ഒയുമായ സാം ബാങ്ക്മാന്‍- ഫ്രൈഡിന് 25 വര്‍ഷം ജയില്‍ ശിക്ഷ. എഫ് ടി എക്‌സ് ഉപഭോക്താക്കളില്‍ നിന്നും എട്ട് ബില്യന്‍ ഡോളര്‍ മോഷണം നടത്തിയതിനാണ് ശിക്ഷ വിധിച്ചത്. 

ട്രേഡിംഗിലെ വൈദഗ്ധ്യത്തിന്റെ പേരില്‍ ക്രിപ്റ്റോകറന്‍സി സ്പേസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ബാങ്ക്മാന്‍-ഫ്രൈഡിനെ മാന്‍ഹട്ടനിലെ കോടതി വിചാരണയ്ക്കിടെ ജഡ്ജി ലൂയിസ് കപ്ലാനാണ് വിധി പ്രസ്താവിച്ചത്.

2022ലെ എഫ് ടി എക്സിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട രണ്ട് വഞ്ചനകളിലും അഞ്ച് ഗൂഢാലോചനകളിലും നവംബര്‍ രണ്ടിന് 32 കാരനായ ബാങ്ക്മാന്‍-ഫ്രൈഡ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ വിധി.

എഫ ടി എക്‌സ് ക്ലയന്റുകള്‍ക്ക് യഥാര്‍ഥമായി നഷ്ടം സംഭവിച്ചിട്ടില്ലെന്ന ബാങ്ക്മാന്‍-ഫ്രൈഡിന്റെ വാദം ജഡ്ജി നിരസിച്ചു. 

2022 നവംബറിലാണ് ബഹാമാസ് ആസ്ഥാനമായുള്ള ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ച് തകരാന്‍ തുടങ്ങിയത്.