ഇന്‍ഡിഗോ-എയര്‍ബസ് കരാറായി; 30 എ 350-900 വൈഡ്‌ബോഡി വിമാനങ്ങള്‍ വാങ്ങും

ഇന്‍ഡിഗോ-എയര്‍ബസ് കരാറായി; 30 എ 350-900 വൈഡ്‌ബോഡി വിമാനങ്ങള്‍ വാങ്ങും


മുംബൈ: ഇന്ത്യയിലെ മുന്‍നിര എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ബസുമായി പുതിയ കരാര്‍ പ്രഖ്യാപിച്ചു. 2027-ല്‍ ഡെലിവറി ചെയ്യുന്ന 30 എയര്‍ബസ് എ350-900 വൈഡ്‌ബോഡി വിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഈ ഇടപാട്.

ഈ നീക്കം ഇന്‍ഡിഗോയുടെ ദീര്‍ഘദൂര വിഭാഗത്തിലേക്കുള്ള തന്ത്രപരമായ വിപുലീകരണത്തിന്റെ ഭാഗമാണെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ, 70 എയര്‍ബസ് എ350 ഫാമിലി എയര്‍ക്രാഫ്റ്റുകളും ഇഡിഗോ വാങ്ങുമെന്ന കമ്പനി അറിയിച്ചു.

ഇന്‍ഡിഗോയുടെ നിലവിലെ ഫ്‌ലീറ്റിന് 350-ലധികം വിമാനങ്ങളുണ്ട്. 2023 ജൂണില്‍, എയര്‍ബസിന് 500 വിമാനങ്ങള്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ ഓര്‍ഡര്‍ നല്‍കി ഇന്‍ഡിഗോ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിലെ ഒരു പ്രധാന സ്ഥാപനം എന്ന നിലയില്‍ ഇന്‍ഡിഗോയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഏറ്റവും പുതിയ ഓര്‍ഡര്‍.

.A320 ഫാമിലിയില്‍ നിന്നുള്ള വിവിധ മോഡലുകള്‍ ഉള്‍പ്പെടെ, ഏകദേശം 1000 വിമാനങ്ങളാണ് ഇന്‍ഡിഗോ ഇപ്പോള്‍  ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ഇതില്‍ A320 NEO, A321 NEO, A321 XLR എന്നിവ ഉള്‍പ്പെടുന്നു. ഇത് വിവിധ മാര്‍ക്കറ്റ് സെഗ്മെന്റുകള്‍ക്കായി എയര്‍ലൈനിന്റെ വൈവിധ്യമാര്‍ന്ന ഫ്‌ലീറ്റ് തന്ത്രത്തെ പ്രതിഫലിപ്പിക്കുന്നു

'ഇന്നത്തെ ചരിത്ര നിമിഷം ഇന്‍ഡിഗോയുടെ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുകയും എയര്‍ലൈനിന്റെയും ഇന്ത്യന്‍ വ്യോമയാനത്തിന്റെയും ഭാവിയെ കൂടുതല്‍ രൂപപ്പെടുത്തുകയും ചെയ്യും. ഇന്‍ഡിഗോയെ സംബന്ധിച്ചിടത്തോളം, അഭൂതപൂര്‍വമായ യാത്രയിലൂടെ ഇന്ത്യന്‍ ആകാശത്ത് വിജയകരമായി മുന്നേറിയ ശേഷം, അതിന്റെ 30 എയര്‍ബസ് അ350900 വിമാനങ്ങള്‍ ഇന്‍ഡിഗോയെ മുന്‍നിര ആഗോള വ്യോമയാന കളിക്കാരില്‍ ഒരാളായി മാറുന്നതിനുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ അനുവദിക്കും' ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് പറഞ്ഞു

'ഇന്‍ഡിഗോയില്‍, ഇന്ത്യയുടെ ഇഷ്ടപ്പെട്ട എയര്‍ലൈനെന്ന നിലയിലും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലും ഇന്ത്യയുമായുള്ള കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിലും ഞങ്ങള്‍ അഭിമാനിക്കുന്നു. ഇത് ഇന്ത്യയുടെ വളര്‍ച്ചയിലും എയര്‍ബസുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിലും ഇന്‍ഡിഗോയുടെ വിശ്വാസവും പ്രതിബദ്ധതയും ഉറപ്പിക്കുന്നു,' എല്‍ബേഴ്സ് കൂട്ടിച്ചേര്‍ത്തു